---
title: " ഒരു ലക്ഷം എത്തുമോ..?  ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87,000 ത്തിലേക്ക് എത്തി"
english_title: "Will it reach 1 lakh..? ​​Gold price reaches 87,000 today for the first time in history"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318122/will-it-reach-1-lakh-gold-price-reaches-87000-today-for-the-first-time-in-history"
published_at: "2025-10-01T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcfa66731ab_gold.jpg"
keywords: []
---

#  ഒരു ലക്ഷം എത്തുമോ..?  ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87,000 ത്തിലേക്ക് എത്തി

> **Lead Summary:** കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,000 രൂപയാണ്. പവന് ഇന്ന് മാത്രം 880 രൂപയാണ് വർദ്ധിച്ചത്.

## Article Content

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,000 രൂപയാണ്. പവന് ഇന്ന് മാത്രം 880 രൂപയാണ് വർദ്ധിച്ചത്.

ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87,000 ത്തിലേക്ക് എത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,000 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം.

നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 10,875 രൂപ നൽകേണ്ടിവരും. ഇന്നലെ രാവിലെ പവന് 920 രൂപ വർദ്ധിച്ച് സ്വർണവില സർവ്വകാല റെക്കോ‍ർഡിൽ എത്തിയിരുന്നു. എന്നാൽ വൈകീട്ട് സ്വർണവില 640 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ഫെഡറൽ റിസർവ് കൂടുതൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടൽ സാധ്യത എന്നിവയാണ് സ്വർണത്തിന്റെ വില കുത്തനെ കുതിച്ചുയരാൻ കാരണം. സ്വർണത്തിനൊപ്പം തന്നെ വെള്ളിയുടെ വിലയും കുതിച്ചുയരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318122/will-it-reach-1-lakh-gold-price-reaches-87000-today-for-the-first-time-in-history)