---
title: "പിറവം വള്ളംകളി ;  മൂവാറ്റുപുഴയാറിന്റെ നട്ടായത്തിൽ ഒൻപത് ജലരാജാക്കന്മാർ മാറ്റുരയ്ക്കും"
english_title: "Piravom boat race; Nine water kings will perform in the performance of Muvattupuzha river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318091/piravom-boat-race-nine-water-kings-will-perform-in-the-performance-of-muvattupuzha-river"
published_at: "2025-10-01T13:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dce3e954a1c_piravam.jpg"
keywords: []
---

# പിറവം വള്ളംകളി ;  മൂവാറ്റുപുഴയാറിന്റെ നട്ടായത്തിൽ ഒൻപത് ജലരാജാക്കന്മാർ മാറ്റുരയ്ക്കും

> **Lead Summary:** പിറവം : പിറവത്ത് മൂവാറ്റുപുഴയാറിന്റെ നട്ടായത്തിൽ ഒക്ടോബർ നാലിന് നടക്കുന്ന വള്ളംകളി മത്സരത്തിൽ ജലമേളകളിൽ പേരെടുത്ത ഒൻപത് ജലരാജാക്കന്മാർ മാറ്റുരയ്ക്കും.

## Article Content

പിറവം : പിറവത്ത് മൂവാറ്റുപുഴയാറിന്റെ നട്ടായത്തിൽ ഒക്ടോബർ നാലിന് നടക്കുന്ന വള്ളംകളി മത്സരത്തിൽ ജലമേളകളിൽ പേരെടുത്ത ഒൻപത് ജലരാജാക്കന്മാർ മാറ്റുരയ്ക്കും.

ടൂറിസം വകുപ്പിൻ്റെ അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിലെ നാലാമത്തെ മത്സരമാണ് പിറവത്ത് അരങ്ങേറുന്നത്. സിബിഎൽ മത്സരത്തിനൊപ്പം പിറവത്ത് പ്രാദേശിക വള്ളംകളിയുമുണ്ട്.ശനിയാഴ്ച 2-ന് വള്ളങ്ങളുടെ മാസ് ഡ്രില്ലോടെ മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് 2.40-ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സും 3.15-ന് പ്രാദേശിക വള്ളംകളി ഹീറ്റ്സും നടക്കും. വള്ളംകളി മത്സരത്തിനിടയിൽ വിവിധ കല-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. തുടർന്ന് 4.15-ന് പ്രാദേശിക വള്ളംകളിയുടെ ഫൈനലും 4.30-ന് ചുണ്ടൻവള്ളങ്ങളുടെ ഫൈനലും നടക്കും

മുൻ മുഖ്യമന്ത്രിമാരായ ഇം.എം.എസ്, കെ. കരുണാകരൻ, മന്ത്രി ടി.എം. ജേക്കബ്, മുൻ പിറവം പഞ്ചായത്ത് പ്രസിഡൻ്റ് ഉമാദേവി അന്തർജനം എന്നിവരുടെ പേരിലുള്ള ട്രോഫികളാണ് പിറവത്ത് വിജയികളെ കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318091/piravom-boat-race-nine-water-kings-will-perform-in-the-performance-of-muvattupuzha-river)