---
title: "യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം ; അയൽവാസി പിടിയിൽ "
english_title: "Attempt to kill woman by pouring petrol on her and setting her on fire; Neighbor arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318034/attempt-to-kill-woman-by-pouring-petrol-on-her-and-setting-her-on-fire-neighbor-arrested"
published_at: "2025-10-01T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcbc16a5240_fire.jpg"
keywords: []
---

# യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം ; അയൽവാസി പിടിയിൽ 

> **Lead Summary:** ആലപ്പുഴ : ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. സംഭവത്തിൽ അയൽവാസിയായ ആലപ്പുഴ സി വാർഡ് സ്വദേശി ജോസ് പിടിയിലായി.

## Article Content

ആലപ്പുഴ : ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. സംഭവത്തിൽ അയൽവാസിയായ ആലപ്പുഴ സി വാർഡ് സ്വദേശി ജോസ് പിടിയിലായി.

ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം അയല്‍വാസികള്‍ തമ്മില്‍ വഴക്കുണ്ടായതോടെ അന്‍പത്തെട്ടുകാരനായ ജോസ് എന്നയാള്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീകൊളുത്താനൊരുങ്ങുന്നതിനിടെ പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റി ഓടുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318034/attempt-to-kill-woman-by-pouring-petrol-on-her-and-setting-her-on-fire-neighbor-arrested)