---
title: "പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; 19 കാരൻ പിടിയിൽ"
english_title: "19-year-old arrested for raping plus one student and making her pregnant"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317909/19-year-old-arrested-for-raping-plus-one-student-and-making-her-pregnant"
published_at: "2025-09-30T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbaae6ccd3b_5a576ba7-89ce-40b2-854a-c93b2d31e85b.jpeg"
keywords: []
---

# പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; 19 കാരൻ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ. ശ്രീകാര്യം സ്വദേശി ആൽഫിൻ ജെ സെൽവൻ ആണ് പിടിയിലായത്. കാര്യവട്ടം കോളേജിലെ രണ്ടാംവർഷ ചരിത്ര വിദ്യാർത്ഥിയാണ്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ. ശ്രീകാര്യം സ്വദേശി ആൽഫിൻ ജെ സെൽവൻ ആണ് പിടിയിലായത്. കാര്യവട്ടം കോളേജിലെ രണ്ടാംവർഷ ചരിത്ര വിദ്യാർത്ഥിയാണ്.

സോഷ്യൽ മീഡിയ വഴിയായിരുന്നു പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടർന്ന് വീട്ടിൽ എത്തിച്ചായിരുന്നു പീഡനം. പെൺകുട്ടി ഒന്നരമാസം ഗർഭിണിയാണ്. സംഭവം അറിഞ്ഞ മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ എസ്ഐടി ആശുപത്രിയിൽ വെച്ച് പിടികൂടുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317909/19-year-old-arrested-for-raping-plus-one-student-and-making-her-pregnant)