---
title: "നവരാത്രി നിറവിൽ കൂത്താട്ടുകുളം ; ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കം "
english_title: "Koothattukulam in full swing of Navratri; Celebrations begin in temples"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317846/koothattukulam-in-full-swing-of-navratri-celebrations-begin-in-temples"
published_at: "2025-09-30T12:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db80cf28366_deepam.jpg"
keywords: []
---

# നവരാത്രി നിറവിൽ കൂത്താട്ടുകുളം ; ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കം 

> **Lead Summary:** കൂത്താട്ടുകുളം : നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിൽ ദേവീഭാഗവത പാരായണം നടക്കും.

## Article Content

കൂത്താട്ടുകുളം : നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിൽ ദേവീഭാഗവത പാരായണം നടക്കും.

30-ന് വിശേഷാൽ പൂജകൾ, വൈകീട്ട് 6.30-ന് വിശേഷാൽ ദീപാരാധന, തുടർന്ന് ഏഴിന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.ഒക്ടോബർ ഒന്നിന് രാവിലെ ആയുധപൂജ, വൈകീട്ട് 6.30-ന് വിശേഷാൽ ദീപാരാധന, തുടർന്ന് ഏഴിന് എൻഎസ്എസ് വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിരകളി.

തുടർന്ന് കലാക്ഷേത്ര സ്കൂ‌ൾ ഓഫ് ഡാൻസ് കോഴിപ്പിള്ളി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. വ്യാഴാഴ്‌ച വിജയദശമി ദിനത്തിൽ രാവിലെ വിശേഷാൽ പൂജകൾ, പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭംകുറിക്കൽ. എട്ടിന് രാഗസുധ ഓർക്കസ്ട്ര മടക്കത്താനം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317846/koothattukulam-in-full-swing-of-navratri-celebrations-begin-in-temples)