---
title: "ആമ്പല്ലൂരിൽ ഇനി സുഗന്ധം പരക്കും ; സ്നേഹാരാമം നാടിനു സമർപ്പിച്ചു"
english_title: "Fragrance will spread in Amballoor; Sneharam dedicated to the country"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317828/fragrance-will-spread-in-amballoor-sneharam-dedicated-to-the-country"
published_at: "2025-09-30T11:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db726921362_amb.jpg"
keywords: []
---

# ആമ്പല്ലൂരിൽ ഇനി സുഗന്ധം പരക്കും ; സ്നേഹാരാമം നാടിനു സമർപ്പിച്ചു

> **Lead Summary:** ആമ്പല്ലൂർ : ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ മുളന്തുരുത്തി-കാഞ്ഞിരമറ്റം പൊതുമരാമത്ത് റോഡിൽ മാലിന്യനിക്ഷേപകേന്ദ്രവും വെള്ളക്കെട്ടുമായിരുന്ന സ്ഥലം വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂന്തോട്ടമായി മാറ്റി.

## Article Content

ആമ്പല്ലൂർ : ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ മുളന്തുരുത്തി-കാഞ്ഞിരമറ്റം പൊതുമരാമത്ത് റോഡിൽ മാലിന്യനിക്ഷേപകേന്ദ്രവും വെള്ളക്കെട്ടുമായിരുന്ന സ്ഥലം വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂന്തോട്ടമായി മാറ്റി.

സ്നേഹാരാമം എന്ന പേരിലുള്ള പദ്ധതി അസിസ്റ്റൻ്റ് കളക്‌ടർ പാർവതി ഗോപകുമാർ നാടിനു സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് ജയശ്രീ പത്മാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.എം. ബഷീർ, ജലജ മണിയപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം ജലജ മോഹനൻ, ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. മോഹനൻ, എ.പി. സുഭാഷ്, അസീന ഷാമൽ, ജെസ്സി ജോയ്, എ.എൻ. ശശികുമാർ, കില റിസോഴ്‌സ് പേഴ്‌സൺ കെ.എ. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സെമിനാർ ശുചിത്വമിഷൻ സംസ്ഥാന ഉപദേഷ്ടാവ് എൻ. ജഗജീവൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317828/fragrance-will-spread-in-amballoor-sneharam-dedicated-to-the-country)