---
title: " വായ് കല്ല് കെട്ടിമൂടി ചുണ്ടുകള്‍ പ്ലാസ്റ്റർ ഒട്ടിച്ചു ; നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി"
english_title: "Newborn baby found abandoned in forest with mouth covered with stone and lips covered with plaster"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317389/newborn-baby-found-abandoned-in-forest-with-mouth-covered-with-stone-and-lips-covered-with-plaster"
published_at: "2025-09-27T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7afc7b0a30_death.jpg"
keywords: []
---

#  വായ് കല്ല് കെട്ടിമൂടി ചുണ്ടുകള്‍ പ്ലാസ്റ്റർ ഒട്ടിച്ചു ; നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ജയ്പൂർ: നവജാത ശിശുവിനെ വായ് കല്ല് കെട്ടിമൂടി ചുണ്ടുകള്‍ പ്ലാസ്റ്റർ ഒട്ടിച്ച് കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. രാജസ്ഥാനിലെ ബിൽവാരയിലാണ് ‍നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്.

## Article Content

ജയ്പൂർ: നവജാത ശിശുവിനെ വായ് കല്ല് കെട്ടിമൂടി ചുണ്ടുകള്‍ പ്ലാസ്റ്റർ ഒട്ടിച്ച് കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. രാജസ്ഥാനിലെ ബിൽവാരയിലാണ് ‍നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്.

സംഭവത്തിൽ കു‍‍ഞ്ഞിന്റ അമ്മ , മുത്തച്ഛൻ എന്നിവരെ പൊലീസ് പിടികൂടി.19 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ​ ദിവസത്തിന് മുമ്പ് കണ്ടെത്തിയത്. കുഞ്ഞ് കരഞ്ഞ് മറ്റുള്ളവരെ അറിയിക്കരുതെന്ന് കരുതിയാകാം മുഖം മൂടി വെച്ചിരിക്കുന്നത് എന്ന് പൊലീസ് സംശയിക്കുന്നു.

നിയമപരമല്ലാത്ത ബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞായിരുന്നു. മാതാപിതാക്കൾ ഒരു മുറിയെടുത്താണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ‌ ആ പദ്ധതി നടക്കാത്തതിനാൽ ഉപേക്ഷിക്കാനൊരുങ്ങുകയായിരുന്നു. ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു അന്വഷണ സംഘം പറഞ്ഞു ഇന്റലിജൻസ് വിവരമനസരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് സ്ത്രീയെ കണ്ടെത്തി ചോദ്യം ചെയ്യാനായത്.

ഇതിൽ നിന്നും അവർ കുഞ്ഞിനെ ഉപേക്ഷിച്ചതായി അറിയാനായി. ഡിഎൻഎ പരിശോധനയിലൂടെ കുഞ്ഞ് ആ സ്ത്രീയുടേത് തന്നെയെന്ന് ഉറപ്പാക്കാനായെന്നും പൊലീസ് പറഞ്ഞു.കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോ​ഗ്യ സ്ഥിതിയിൽ പു​ഗോ​ഗതി കാണാനുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ചൂടുള്ള കല്ല് ശരീരത്ത് കൊണ്ടതിനാൽ ചൂടേറ്റ പാടുകളുണ്ടെന്ന് ബിലാവൽ മെഡിക്കൽ കേളേജ് മതർ ആന്റ് ചെെൾഡ് സെന്ററിലെ ഡോക്ടർ ഡോ.ഇന്ദിര സിം​ഗ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317389/newborn-baby-found-abandoned-in-forest-with-mouth-covered-with-stone-and-lips-covered-with-plaster)