---
title: "അജ്ഞാത ജീവിയുടെ ആക്രമണം; ​ഗർഭിണികളായ അഞ്ച് അടുകളെ കൊന്നു   "
english_title: "Five pregnant women killed in attack by unknown creature"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317382/five-pregnant-women-killed-in-attack-by-unknown-creature"
published_at: "2025-09-27T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7acff5c013_aadu.jpg"
keywords: []
---

# അജ്ഞാത ജീവിയുടെ ആക്രമണം; ​ഗർഭിണികളായ അഞ്ച് അടുകളെ കൊന്നു   

> **Lead Summary:** പാലക്കാട്: കുമരംപുത്തൂർ വട്ടമ്പലത്ത് അജ്ഞാത ജീവി അഞ്ച് ആടുകളെ കടിച്ചു കൊന്നു. ഏതോ വന്യമൃഗത്തിന്റെ ആക്രമണമെന്നാണ് നാട്ടുകാർ പറയു ന്നത്.

## Article Content

പാലക്കാട്: കുമരംപുത്തൂർ വട്ടമ്പലത്ത് അജ്ഞാത ജീവി അഞ്ച് ആടുകളെ കടിച്ചു കൊന്നു. ഏതോ വന്യമൃഗത്തിന്റെ ആക്രമണമെന്നാണ് നാട്ടുകാർ പറയു ന്നത്.

എന്നാൽ തെരുവുനായ്ക്കളെന്നാണ് വനം വകുപ്പിന്റ വിശദീകരണം.സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. ഒരു ആടിന്റെ തലയല്ലാത്ത മുഴുൻ ഭാ​ഗവും തിന്നിട്ടുമുണ്ട്. ബാക്കിയുള്ളവയെ കടിച്ചു കൊന്ന നിലയിലാണ്. അതേസമയം കുറുനരിയോ ചെന്നായയോ ആണ് ആടുകളെ കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

പോസ്റ്റ്മോർട്ടം നടത്തി മൃ​ഗങ്ങളെ സംസ്കരിച്ചു.സംഭവത്തിൽ പൊലീസ് കേസെടുത്തു. വട്ടമ്പലം പാലാത്ത് ദേവസ്യാച്ചന്റെ 5 ആടുകളെയാണ് കിടിച്ചു കൊന്നത്. 5 ആടുകളും ഗർഭിണികളായിരുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബുധൻ രാത്രിയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317382/five-pregnant-women-killed-in-attack-by-unknown-creature)