---
title: "കുട്ടി ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിൽ ദേഷ്യം ; നാലര വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു"
english_title: "Angry over child urinating in trousers; Mother burns 4-and-a-half-year-old with a hot spatula"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317346/angry-over-child-urinating-in-trousers-mother-burns-4-and-a-half-year-old-with-a-hot-spatula"
published_at: "2025-09-27T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7896ebb4f9_police.jpg"
keywords: []
---

# കുട്ടി ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിൽ ദേഷ്യം ; നാലര വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

> **Lead Summary:** കായംകുളത്ത് : നാലര വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂർ പുതിയവിളയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിനെ തുടർന്നുള്ള ദേഷ്യത്തിലാണ് അമ്മയുടെ ഈ ക്രൂരകൃത്യം.

## Article Content

കായംകുളത്ത് : നാലര വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂർ പുതിയവിളയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയതിനെ തുടർന്നുള്ള ദേഷ്യത്തിലാണ് അമ്മയുടെ ഈ ക്രൂരകൃത്യം.

പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് പോലീസിലും ശിശുക്ഷേമ സമിതിയിലും (CWC) വിവരം അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് വ്യക്തമായി. സംഭവത്തിൽ അമ്മയ്ക്കെതിരെ കായംകുളം കനകക്കുന്ന് പോലീസ് കേസെടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317346/angry-over-child-urinating-in-trousers-mother-burns-4-and-a-half-year-old-with-a-hot-spatula)