---
title: "ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ചു ; മൂന്ന് പേർ അറസ്റ്റിൽ"
english_title: "Three arrested for entering shop and beating up employee"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317244/three-arrested-for-entering-shop-and-beating-up-employee"
published_at: "2025-09-26T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6a08c4d24b_arrest.jpg"
keywords: []
---

# ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** തൃശ്ശൂർ : ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വാടാനപ്പള്ളി ഇടശ്ശേരി ബീച്ച് സ്വദേശികളായ പട്ടാലി വീട്ടിൽ ഹൃതിക് റോഷൻ , നമ്പിവീട്ടിൽ അഖിൽ , കുറുക്കൻപര്യ വീട്ടിൽ മണികണ്ഠൻ എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത‌ത്.

## Article Content

തൃശ്ശൂർ : ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വാടാനപ്പള്ളി ഇടശ്ശേരി ബീച്ച് സ്വദേശികളായ പട്ടാലി വീട്ടിൽ ഹൃതിക് റോഷൻ , നമ്പിവീട്ടിൽ അഖിൽ , കുറുക്കൻപര്യ വീട്ടിൽ മണികണ്ഠൻ എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത‌ത്.

ഈ മാസം 22 ന് രാവിലെ 10.30 ഓടെ വാടാനപ്പള്ളി ബീച്ച് റോഡിലുള്ള കള്ള് ഷാപ്പിൽ എത്തിയ പ്രതികൾ പുറത്ത് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന കള്ള് ഷാപ്പിലെ ജീവനക്കാരനായ മൂന്നേംകാട്ടിൽ വീട്ടിൽ ഷാജിലിനെ (28) ഷാപ്പിനകത്തേക്ക് വിളിച്ചപ്പോൾ വരാതിരുന്നതിലുള്ള വിരോധത്താൽ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു, ജൂനിയർ സബ്ബ് ഇൻസ്പെക്ടർ സുബിൻ, സിവിൽ പൊലീസ് ഓഫീസർ അമൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ) ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317244/three-arrested-for-entering-shop-and-beating-up-employee)