---
title: "മരുമകന് വേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ കോഴിക്ക് നേരെ വെച്ച വെടിയേറ്റ് അയൽവാസി മരിച്ചു"
english_title: "Neighbor dies after being shot at chicken to make chicken curry for son-in-law"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317202/neighbor-dies-after-being-shot-at-chicken-to-make-chicken-curry-for-son-in-law"
published_at: "2025-09-26T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d65d16a0d1e_death.jpg"
keywords: []
---

# മരുമകന് വേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ കോഴിക്ക് നേരെ വെച്ച വെടിയേറ്റ് അയൽവാസി മരിച്ചു

> **Lead Summary:** തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് നേരെ വെച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു.

## Article Content

തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് നേരെ വെച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു.

അണ്ണാമലൈയുടെ അയൽവാസിയായ പ്രകാശാണ് മരിച്ചത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച തോക്ക് ഉപയോഗിച്ചാണ് വെടിടിയുതിർത്തത്. കള്ളക്കുറിച്ചി ജില്ലയിലെ കരിയിലൂരിനടുത്തുള്ള മേൽമദൂർ ഗ്രാമത്തിലാണ് അണ്ണാമലൈ താമസിക്കുന്നത്.

ഇന്ന് തന്റെ മരുമകന് വേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ വീട്ടിൽ നിന്നും ഒരു നാടൻ തോക്ക് എടുത്ത് കോഴിയെ വെടിവയ്ക്കാൻ ശ്രമിക്കവേ, അപ്രതീക്ഷിതമായി ലക്ഷ്യം തെറ്റി അടുത്ത വീട്ടിൽ കിടന്നിരുന്ന പ്രകാശ് എന്ന ചെറുപ്പക്കാരന് വെടിയേൽക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317202/neighbor-dies-after-being-shot-at-chicken-to-make-chicken-curry-for-son-in-law)