---
title: "പിറവത്ത് സൗജന്യ രോഗ പരിശോധന ക്യാമ്പും മരുന്നു വിതരണവും നാളെ "
english_title: "Free medical check-up camp and medicine distribution in Piravath tomorrow"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317184/free-medical-check-up-camp-and-medicine-distribution-in-piravath-tomorrow"
published_at: "2025-09-26T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d64da09e8aa_check.jpg"
keywords: []
---

# പിറവത്ത് സൗജന്യ രോഗ പരിശോധന ക്യാമ്പും മരുന്നു വിതരണവും നാളെ 

> **Lead Summary:** പിറവം : നഗരസഭയുടെയും സർക്കാർ ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ പിറവം വലിയ പള്ളി മിനി പാരിഷ് ഹാളിൽ വച്ച് സൗജന്യ രോഗ പരിശോധന ക്യാമ്പും മരുന്നു വിതരണവും നടക്കും.

## Article Content

പിറവം : നഗരസഭയുടെയും സർക്കാർ ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ പിറവം വലിയ പള്ളി മിനി പാരിഷ് ഹാളിൽ വച്ച് സൗജന്യ രോഗ പരിശോധന ക്യാമ്പും മരുന്നു വിതരണവും നടക്കും.

ക്യാമ്പിൽ നേത്രപരിശോധന, പ്രമേഹം, രക്തസമ്മർദ്ദം, അസ്ഥി തേയ്‌മാനം, സ്ത്രീരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ എന്നിവയ്ക്കുമുള്ള പരിശോധനകൾ സൗജന്യമായി ചെയ്‌തു നൽകുന്നതാണ്. ക്യാമ്പിൽ വരുന്ന രോഗികൾക്ക് സൗജന്യമായി ഹെൽത്ത് അക്കൗണ്ട് നമ്പർ എടുത്തു കൊടുക്കുന്നതാണ്. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പിറവം ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317184/free-medical-check-up-camp-and-medicine-distribution-in-piravath-tomorrow)