---
title: "ഗെയ്റ്റ് അടക്കുന്നതിനിടെ തലയിലേക്ക് മറിഞ്ഞ് വീണു ;  ഒന്നര വയസുകാരന് ദാരുണാന്ത്യം "
english_title: "A one and a half year old boy died tragically after falling on his head while closing a gate"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317129/a-one-and-a-half-year-old-boy-died-tragically-after-falling-on-his-head-while-closing-a-gate"
published_at: "2025-09-26T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d62046c69ff_babvy.jpg"
keywords: []
---

# ഗെയ്റ്റ് അടക്കുന്നതിനിടെ തലയിലേക്ക് മറിഞ്ഞ് വീണു ;  ഒന്നര വയസുകാരന് ദാരുണാന്ത്യം 

> **Lead Summary:** ആലപ്പുഴ: ഗെയ്റ്റ് തലയില്‍ വീണ് ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ ഋദവ് ആണ് മരിച്ചത്.

## Article Content

ആലപ്പുഴ: ഗെയ്റ്റ് തലയില്‍ വീണ് ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ ഋദവ് ആണ് മരിച്ചത്.

അഖില്‍ മണിയന്‍- അശ്വതി ദമ്പതികളുടെ മകനാണ് ഋദവ്. ആലപ്പുഴ പഴവീട് ഉള്ള അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം. ഗെയ്റ്റ് അടയ്ക്കുന്നതിനിടെ കുഞ്ഞിന്റെ തലയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317129/a-one-and-a-half-year-old-boy-died-tragically-after-falling-on-his-head-while-closing-a-gate)