---
title: "രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് ; മലമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ അഭ്യാസം  "
english_title: "Lucky to escape; Young man practices with python around his neck"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317068/lucky-to-escape-young-man-practices-with-python-around-his-neck"
published_at: "2025-09-25T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d55067b7e4e_snake.jpg"
keywords: []
---

# രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് ; മലമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ അഭ്യാസം  

> **Lead Summary:** പാലക്കാട്: പാലക്കാട് മലമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ അഭ്യാസം. ഏറെ നേരത്തോളം യുവാവ് പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്നതിന്റെയും നാട്ടുകാർ അത് നോക്കിനിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. 

## Article Content

പാലക്കാട്: പാലക്കാട് മലമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ അഭ്യാസം. ഏറെ നേരത്തോളം യുവാവ് പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്നതിന്റെയും നാട്ടുകാർ അത് നോക്കിനിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. 

അട്ടപ്പാടി അ​ഗളി പഞ്ചായത്തിലെ മേട്ടുവഴിയിലാണ് സംഭവം.വനം വകുപ്പ് ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴാണ് യുവാവ് മലമ്പാമ്പിനെ കൈമാറിയത്. മേലുദ്യോ​ഗസ്ഥരുമായി ആലോചിച്ച ശേഷം മാത്രമെ ഇയാൾക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളു.

ഒരാഴ്ച മുൻപാണ് യുവാവ് മലമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസ പ്രകടനം നടത്തിയത്ജനവാസ മേഖലയിൽ മലമ്പാമ്പ് ഇറങ്ങിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ഇവിടെയെത്തിയത്. അപ്പോഴാണ് പ്രദേശവാസിയായ യുവാവ് മലമ്പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്ന കാഴ്ച കണ്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317068/lucky-to-escape-young-man-practices-with-python-around-his-neck)