---
title: "വൈദ്യുതി ലൈനിൽ വീണ ഓല എടുത്തു മാറ്റുന്നതിനിടയിൽ കിണറിൽ വീണ് യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically after falling into a well while removing a fallen tree branch from a power line"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317036/a-young-man-died-tragically-after-falling-into-a-well-while-removing-a-fallen-tree-branch-from-a-power-line"
published_at: "2025-09-25T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5140b8cce9_death.jpg"
keywords: []
---

# വൈദ്യുതി ലൈനിൽ വീണ ഓല എടുത്തു മാറ്റുന്നതിനിടയിൽ കിണറിൽ വീണ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കാസർകോട് : കിണറിന് മുകളിലൂടെയുള്ള വൈദ്യുതി സർവീസ് ലൈനിൽ വീണ ഓല എടുത്തു മാറ്റുന്നതിനിടയിൽ കിണറിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഉദുമ വലിയവളപ്പിലെ അശ്വിൻ അരവിന്ദാ ണ് മരിച്ചത്. വ്യാഴാഴ്‌ച പകൽ 11.30 നാണ് അപകടം. വീടിന് സമീപന്തെ കിണറിന് മുകളിലെ ഓല മാറ്റുന്നതിനിടയിൽ അശ്വിൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. കാസർകോട് നിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലിയവളപ്പിലെ അരവിന്ദന്റെയും അംബുജാക്ഷിയുടെയും ഏക മകനാണ് അശ്വിൻ.

## Article Content

കാസർകോട് : കിണറിന് മുകളിലൂടെയുള്ള വൈദ്യുതി സർവീസ് ലൈനിൽ വീണ ഓല എടുത്തു മാറ്റുന്നതിനിടയിൽ കിണറിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഉദുമ വലിയവളപ്പിലെ അശ്വിൻ അരവിന്ദാ ണ് മരിച്ചത്. വ്യാഴാഴ്‌ച പകൽ 11.30 നാണ് അപകടം. വീടിന് സമീപന്തെ കിണറിന് മുകളിലെ ഓല മാറ്റുന്നതിനിടയിൽ അശ്വിൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. കാസർകോട് നിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലിയവളപ്പിലെ അരവിന്ദന്റെയും അംബുജാക്ഷിയുടെയും ഏക മകനാണ് അശ്വിൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317036/a-young-man-died-tragically-after-falling-into-a-well-while-removing-a-fallen-tree-branch-from-a-power-line)