---
title: " വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു ; അയൽവാസി പിടിയിൽ"
english_title: "Elderly woman attacked and robbed of gold ornaments; neighbor arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317024/elderly-woman-attacked-and-robbed-of-gold-ornaments-neighbor-arrested"
published_at: "2025-09-25T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d50da10e544_arreszt.jpg"
keywords: []
---

#  വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു ; അയൽവാസി പിടിയിൽ

> **Lead Summary:** പെരുമ്പാവൂർ: വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അയൽവാസി പിടിയിൽ.വാഴക്കുളം മുടിക്കൽ പെരിയാർ ജങ്ഷന് സമീപം ച ക്കാലപ്പറമ്പിൽ റോയിയെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഇയാളുടെ വീടിന് സമീപം താമസിക്കുന്ന മേരി ഫ്രാൻസിസിൻ്റെ ആഭരണങ്ങ ളാണ് കവർന്നത്.

## Article Content

പെരുമ്പാവൂർ: വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അയൽവാസി പിടിയിൽ.വാഴക്കുളം മുടിക്കൽ പെരിയാർ ജങ്ഷന് സമീപം ച ക്കാലപ്പറമ്പിൽ റോയിയെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഇയാളുടെ വീടിന് സമീപം താമസിക്കുന്ന മേരി ഫ്രാൻസിസിൻ്റെ ആഭരണങ്ങ ളാണ് കവർന്നത്.

ചൊവ്വാഴ്ച‌ വൈകീട്ട് മുന്നോടെ വയോധിക വാടകക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി ചുറ്റികകൊ ണ്ട് തലക്കടിച്ച് പരിക്കേൽപിച്ചശേഷം മാലയും രണ്ട് വ ളയും രണ്ട് മോതിരവും ഉൾപ്പെടെ നാലുപവനോളം ക വരുകയായിരുന്നു. സംഭവശേഷം ഒന്നും അറിയാത്ത രീതിയിൽ നാട്ടുകാർക്കൊപ്പം വയോധികയെ ആശുപ ത്രിയിൽ കൊണ്ടുപോകാനും കൃത്യം നടത്തിയ ആളെ കണ്ടെത്താനുള്ള അന്വേഷണത്തിനും ഒപ്പംകൂടി.

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വയോധി ക മകനോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പു റത്തായത്. സ്വർണം പ്രതിയുടെ വീട്ടിൽനിന്ന് പൊലി സ് കണ്ടെടുത്തു. ഇൻസ്പെക്‌ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317024/elderly-woman-attacked-and-robbed-of-gold-ornaments-neighbor-arrested)