---
title: "മാറി തിരുമാറാടി ; ഇത് സമാനതകളില്ലാത്ത വികസനം"
english_title: "Changed and changed; this is an unparalleled development"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316978/changed-and-changed-this-is-an-unparalleled-development"
published_at: "2025-09-25T12:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4e859b1421_thiru.jpg"
keywords: []
---

# മാറി തിരുമാറാടി ; ഇത് സമാനതകളില്ലാത്ത വികസനം

> **Lead Summary:** കൂത്താട്ടുകുളം : തിരുമാറാടിക്ക്‌ ഇത് സമാനതകളില്ലാത്ത വികസനം.

## Article Content

കൂത്താട്ടുകുളം : തിരുമാറാടിക്ക്‌ ഇത് സമാനതകളില്ലാത്ത വികസനം.

ശുചിത്വ, കാർഷിക, തൊഴിലുറപ്പ്‌ മേഖലകളിലെ പുരസ്‌കാരങ്ങൾ, ഹരിത കേരള മിഷൻ ദേവഹരിതം പച്ചത്തുരുത്ത് അവാർഡ്, 2023ലെ സദ്ഭരണം സംസ്ഥാന അവാർഡ്, രണ്ടുതവണ തൊഴിലുറപ്പിലെ മികവിന്‌ ജില്ലാ അവാർഡ്‌, 100 ശതമാനം നികുതി പിരിവിനുള്ള പുരസ്കാരം എന്നിവ അതിൽ ചിലത്‌ മാത്രം. പ്രസിഡന്റ്‌ എം എം ജോർജ്‌.ജനശ്രദ്ധ നേടിയ കാർഷിക, ക്ഷേമ പദ്ധതികളിൽ ചിറകളുടെ നവീകരണംമുതൽ തരിശുഭൂമി കൃഷിയോഗ്യമാക്കിയതുവരെ.

ഒമ്പത് പാടശേഖരങ്ങളിൽ ചിറകളുടെ നവീകരണം പുരോഗമിക്കുന്നു. തരിശായി കിടന്ന ഒലിയപ്പുറം വടക്കനോടി, കാക്കൂർ തിരുനിലം പാടശേഖരം, മണ്ണത്തൂർ പാടശേഖരങ്ങൾ 8.80 കോടി രൂപ ചെലവഴിച്ച്‌ കൃഷിയോഗ്യമാക്കി. വിവിധ പദ്ധതികളിലൂടെ പച്ചക്കറി ഉൽപ്പാദനം വർധിപ്പിച്ചു. പള്ളിപ്പാലം ചിറയ്‌ക്ക് പുതിയ ഷട്ടർ നിർമിച്ചു.ശുചിത്വം– -സുന്ദരം തിരുമാറാടി പദ്ധതിയിൽ 26 ഹരിതകർമസേന അംഗങ്ങൾ പ്രവർത്തിക്കുന്നു.

**

പ്രധാന നേട്ടങ്ങളിൽ ചിലത്‌**

കാക്കൂർ കാളവയൽ കാർഷികമേളയിലെ മരമടിക്ക് നിയമ പരിരക്ഷ ഉറപ്പാക്കി

ഒരു വർഷംകൊണ്ട് 172 പുതിയ വ്യവസായങ്ങൾ

ലൈഫിൽ 94 വീടുകൾ പൂർത്തിയായി, 17 വീടുകൾ വിവിധഘട്ടങ്ങളിൽ

35 അതിദരിദ്രരെ മുഖ്യധാരയിൽ എത്തിച്ചു

കെ എം മാണി മൈക്രോ ഇറിഗേഷൻ പദ്ധതി 7, 9, 11 വാർഡുകളിൽ

വാളിയാപ്പാടം തിരുമറാടി തോടുകൾ നവീകരിച്ചു

ഓപ്പൺ ജിം സജ്ജമായി

എടപ്ര ക്ഷേത്രക്കുളം നവീകരിച്ചു

കാക്കൂർ സ്കൂൾ കിഡ്സ് പാർക്കിന്‌ ചുറ്റുമതിൽ പൂർത്തിയാക്കി

മണ്ണത്തൂർ സ്കൂളിൽ ശുചിമുറി മന്ദിരം

200 പാലിയേറ്റീവ് രോഗികൾക്ക് സേവനം

പട്ടികജാതി ശ്മശാനം നവീകരിച്ചു

തിരുമാറാടിയിലും മണ്ണത്തൂരിലും പൊതു കളിസ്ഥലങ്ങൾ പൂർത്തിയാകുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316978/changed-and-changed-this-is-an-unparalleled-development)