---
title: "എൻ.എസ്.എസ് ദിനാചരണം ; പാമ്പാക്കുട എം.ജി.എം കോളേജിൽ സൗജന്യ നേത്ര-തൈറോയ്ഡ് പരിശോധന ക്യാമ്പ് നടത്തി"
english_title: "NSS Day Celebration; Free Eye and Thyroid Checkup Camp Organized at MGM College, Pampakkoota"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316855/nss-day-celebration-free-eye-and-thyroid-checkup-camp-organized-at-mgm-college-pampakkoota"
published_at: "2025-09-24T19:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3f6a0a180e_pamaba.jpg"
keywords: []
---

# എൻ.എസ്.എസ് ദിനാചരണം ; പാമ്പാക്കുട എം.ജി.എം കോളേജിൽ സൗജന്യ നേത്ര-തൈറോയ്ഡ് പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** പാമ്പാക്കുട : എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് എം.ജി.എം കോളേജ് ക്യാമ്പസിൽ സൗജന്യ നേത്ര-തൈറോയ്ഡ് പരിശോധന ക്യാമ്പ് നടത്തി. 

## Article Content

പാമ്പാക്കുട : എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് എം.ജി.എം കോളേജ് ക്യാമ്പസിൽ സൗജന്യ നേത്ര-തൈറോയ്ഡ് പരിശോധന ക്യാമ്പ് നടത്തി. 

പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നീണ്ടുനിന്ന ക്യാമ്പ് എം.ജി.എം കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 246 0KTU CHI), യൂണിറ്റ് 215 (Technical celll എന്നീ യൂണിറ്റുകളും മൂവാറ്റുപുഴയിലെ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്‌പിറ്റലും സംയുക്തമായി സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാർത്ഥികളും പ്രദേശവാസികളും ക്യാമ്പിൽ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316855/nss-day-celebration-free-eye-and-thyroid-checkup-camp-organized-at-mgm-college-pampakkoota)