---
title: " കാണാതായ 17-കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Missing 17-year-old found hanging"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316780/missing-17-year-old-found-hanging"
published_at: "2025-09-24T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3a5f1cb989_5e1c0e33-09c3-4299-a29f-a573368ada52.jpeg"
keywords: []
---

#  കാണാതായ 17-കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** കണ്ണൂർ : കാണാതായ 17-കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെ മകന്‍ ടിബിന്‍ ടിനുവിനെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

കണ്ണൂർ : കാണാതായ 17-കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെ മകന്‍ ടിബിന്‍ ടിനുവിനെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ സപ്തംബര്‍ 15 മുതല്‍ ടിബിനെ കാണാനില്ലായിരുന്നു. അമ്മയുമായി വഴക്കിട്ടാണ് ടിബിൻ വീട്ടിൽ നിന്നും ഇറങ്ങിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കുടിയാന്‍മല പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിടയിലാണ് ആളൊഴിഞ്ഞ വിജനമായ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവ്: പരേതനായ ടിനു. സഹോദരങ്ങള്‍: മായ, ടിന്‍സ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316780/missing-17-year-old-found-hanging)