---
title: "സ്വത്ത് തർക്കം ; അച്ഛന്റെ രണ്ടാം ഭാര്യയെ അടിച്ച് കൊന്ന് യുവാവ്, മൃതദേഹം കല്ലിൽ കെട്ടി കിണറ്റിൽ എറിഞ്ഞു"
english_title: "Property dispute; Young man beats his father's second wife to death, ties her body to a stone and throws it into a well"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316665/property-dispute-young-man-beats-his-fathers-second-wife-to-death-ties-her-body-to-a-stone-and-throws-it-into-a-well"
published_at: "2025-09-23T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2c6c5108e4_death.jpg"
keywords: []
---

# സ്വത്ത് തർക്കം ; അച്ഛന്റെ രണ്ടാം ഭാര്യയെ അടിച്ച് കൊന്ന് യുവാവ്, മൃതദേഹം കല്ലിൽ കെട്ടി കിണറ്റിൽ എറിഞ്ഞു

> **Lead Summary:** മധുരൈ: സ്വത്ത് തർക്കത്തെ തുടർന്ന് യുവാവ് അച്ഛന്റെ രണ്ടാം ഭാര്യയെ അടിച്ചു കൊന്നു. തമിഴ്നാട് വിഴുപുരത്തെ ദുരിഞ്ചിപൂണ്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.

## Article Content

മധുരൈ: സ്വത്ത് തർക്കത്തെ തുടർന്ന് യുവാവ് അച്ഛന്റെ രണ്ടാം ഭാര്യയെ അടിച്ചു കൊന്നു. തമിഴ്നാട് വിഴുപുരത്തെ ദുരിഞ്ചിപൂണ്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.

കൊലപാതകത്തിന് ശേഷം മൃതദേഹം കല്ലിൽ കെട്ടി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ വിഴുപുരം സ്വദേശി പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രകാശിനെ വാലത്തി പൊലീസ് ആണ് പിടികൂടിയത്. ദുരിഞ്ചിപൂണ്ടി ഗ്രാമവാസിയായ പളനിവേൽ പ്രകാശിന്റെ അമ്മയെ ഉപേക്ഷിച്ച ശേഷം ജയകോടി എന്ന സ്ത്രീയെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ജയകോടിക്ക് പളിനിവേലിന്റെ കുടുംബ സ്വത്ത് നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങിയത്.

ജയകോടിക്ക് സ്വത്ത് നൽകാൻ തയാറല്ലെന്ന് പ്രകാശ് പറഞ്ഞിരുന്നു. ഇതിനിടെ പ്രകാശ് ജയകോടിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹത്തിൽ കല്ലിൽ കെട്ടിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316665/property-dispute-young-man-beats-his-fathers-second-wife-to-death-ties-her-body-to-a-stone-and-throws-it-into-a-well)