---
title: " കുടിവെള്ളക്ഷാമത്തിന് പരിഹാരം ; കല്ലുമാരി ജലസംഭരണിയിലേക്ക് പുതിയ പമ്പ്സെറ്റും പൈപ്പ് ലൈനും "
english_title: "Solution to drinking water shortage; New pump set and pipeline to Kallumari reservoir"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316660/solution-to-drinking-water-shortage-new-pump-set-and-pipeline-to-kallumari-reservoir"
published_at: "2025-09-23T21:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2c2cea34e4_piracom.jpg"
keywords: []
---

#  കുടിവെള്ളക്ഷാമത്തിന് പരിഹാരം ; കല്ലുമാരി ജലസംഭരണിയിലേക്ക് പുതിയ പമ്പ്സെറ്റും പൈപ്പ് ലൈനും 

> **Lead Summary:** പിറവം : നഗരസഭയുടെ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 64 ലക്ഷം രൂപ മുടക്കി കല്ലുമാരി ജലസംഭരണിയിലേക്ക് പുതിയ പമ്പ്സെറ്റ് സ്ഥാപിക്കലും, പൈപ്പ് ലൈൻ സ്ഥാപിക്കലും പാഴൂർ പമ്പ് ഹൗസ് കെട്ടിടം നവികരണത്തിന്റെയും നിർമ്മാണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.

## Article Content

പിറവം : നഗരസഭയുടെ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 64 ലക്ഷം രൂപ മുടക്കി കല്ലുമാരി ജലസംഭരണിയിലേക്ക് പുതിയ പമ്പ്സെറ്റ് സ്ഥാപിക്കലും, പൈപ്പ് ലൈൻ സ്ഥാപിക്കലും പാഴൂർ പമ്പ് ഹൗസ് കെട്ടിടം നവികരണത്തിന്റെയും നിർമ്മാണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.

വൈസ് ചെയർമാൻ കെ. പി സലിം അധ്യക്ഷത വഹിച്ചു.പദ്ധതി പൂർത്തിയാകുന്നതോടെ കളമ്പൂർ പോങ്ങുംമല, കളമ്പൂർ സ്കൂൾ മല, ഇട്ട്യാർമല,പാഴൂർ, മാമ്മലക്കവല, പാഴൂർ സ്കൂൾ, കല്ലുമാരി, നമ്പൂരിമല, കളമ്പൂർ, കോട്ടപ്പുറം പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316660/solution-to-drinking-water-shortage-new-pump-set-and-pipeline-to-kallumari-reservoir)