---
title: "പാമ്പാക്കുട എം.ജി.എം കോളേജിൽ സൗജന്യ നേത്ര–തൈറോയ്ഡ് പരിശോധന ക്യാമ്പ് നാളെ "
english_title: "Free eye and thyroid check-up camp at Pampakkoota MGM College tomorrow"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316515/free-eye-and-thyroid-check-up-camp-at-pampakkoota-mgm-college-tomorrow"
published_at: "2025-09-23T11:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d23c9828d40_test.jpg"
keywords: []
---

# പാമ്പാക്കുട എം.ജി.എം കോളേജിൽ സൗജന്യ നേത്ര–തൈറോയ്ഡ് പരിശോധന ക്യാമ്പ് നാളെ 

> **Lead Summary:** പാമ്പാക്കുട : എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ നേത്ര–തൈറോയ്ഡ് പരിശോധന ക്യാമ്പ് നാളെ എം.ജി.എം കോളേജ് ക്യാമ്പസിൽ നടക്കും.

## Article Content

പാമ്പാക്കുട : എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ നേത്ര–തൈറോയ്ഡ് പരിശോധന ക്യാമ്പ് നാളെ എം.ജി.എം കോളേജ് ക്യാമ്പസിൽ നടക്കും.

പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് എം.ജി.എം കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 246 (KTU Cell), യൂണിറ്റ് 295 (Technical Cell) എന്നീ യൂണിറ്റുകളും മൂവാറ്റുപുഴയിലെ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്നു.

പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീകാന്ത് നന്ദനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316515/free-eye-and-thyroid-check-up-camp-at-pampakkoota-mgm-college-tomorrow)