---
title: "ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം ; മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർത്തു"
english_title: "Gang leader's house attacked; three autorickshaws, two cars and a bike vandalised"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316494/gang-leaders-house-attacked-three-autorickshaws-two-cars-and-a-bike-vandalised"
published_at: "2025-09-23T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2339697be6_car.jpg"
keywords: []
---

# ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം ; മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർത്തു

> **Lead Summary:** തിരുവനന്തപുരം : ഛഥ മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം. ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്.

## Article Content

തിരുവനന്തപുരം : ഛഥ മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം. ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്.

രാജേഷിൻറെ വീടിന് നേരെ നാടൻ പടക്കമെറിഞ്ഞ സംഘം,വീട്ടുമുറ്റത്തും റോഡിലും ഉണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർത്തു. വീടിന് മുന്നിൽ വെച്ച് ബൈക്കുകൾ റേസ് ചെയ്തത് രാജേഷ് ചോദ്യം ചെയ്തപ്പോഴുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണം.അതേസമയം പ്രതികളെ പിടികൂടാനായിട്ടില്ല.ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316494/gang-leaders-house-attacked-three-autorickshaws-two-cars-and-a-bike-vandalised)