---
title: "തൊട്ടാൽ പൊള്ളും ; സ്വർണവിലയിൽ വീണ്ടും ചരിത്രകാല ഉയരത്തിലേക്ക്"
english_title: "Touching it will burn you; Gold prices reach historic high again"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316347/touching-it-will-burn-you-gold-prices-reach-historic-high-again"
published_at: "2025-09-22T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d10bca16f41_gold_.jpg"
keywords: []
---

# തൊട്ടാൽ പൊള്ളും ; സ്വർണവിലയിൽ വീണ്ടും ചരിത്രകാല ഉയരത്തിലേക്ക്

> **Lead Summary:** കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചരിത്രകാല ഉയരത്തിലേക്ക്. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ വില 82,560 ആയി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.

## Article Content

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചരിത്രകാല ഉയരത്തിലേക്ക്. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ വില 82,560 ആയി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.

82,240 രൂപയായിരുന്നു ഇന്നലത്തെ വില.ഗ്രാമിന് 40 രൂപ കൂടി വില 8,444 ആയി. ഈ മാസം 16നാണ് സ്വർണവില 82,000ത്തിലെത്തിയത്. സെപ്തംബർ ആദ്യം 77,000ത്തിൽ നിന്ന പവൻവിലയാണ് പിന്നീട് 82,000ത്തിലേക്ക് കുതിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു.

സ്വർണവില ക്രമാതീതമായി ഉയരുന്നത് വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 90,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അധികമായി ഉപഭോക്താവ് നല്‍കേണ്ടി വരും.24 കാരറ്റി ന് പവന് 90,064 രൂപയും ​ഗ്രാമിന് 11,258 രൂപയുമാണ് വില. 18 കാരറ്റിന് പവന് 67,552 രൂപയും ​ഗ്രാമിന് 8,444 രൂപയുമാണ് വില. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316347/touching-it-will-burn-you-gold-prices-reach-historic-high-again)