---
title: "കാത്തിരിപ്പിന് വിരാമം ; ജോർജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു , ദൃശ്യം 3 ചിത്രീകരണത്തിന് ഇന്ന് തുടക്കം"
english_title: "The wait is over; George Kutty and his family are back, filming for Drishyam 3 begins today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316318/the-wait-is-over-george-kutty-and-his-family-are-back-filming-for-drishyam-3-begins-today"
published_at: "2025-09-22T12:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0f818d8995_drisham.jpg"
keywords: []
---

# കാത്തിരിപ്പിന് വിരാമം ; ജോർജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു , ദൃശ്യം 3 ചിത്രീകരണത്തിന് ഇന്ന് തുടക്കം

> **Lead Summary:** കൊച്ചി: ജിത്തു ജോസഫ് സംവിധായകനായ മോഹൻലാൽ ചിത്രം ദൃശ്യം 3 സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കം.ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3. എറണാകുളം പൂത്തോട്ട ലോ കോളേജിലാണ് ചിത്രീകരണം തുടങ്ങുന്നത്.

## Article Content

കൊച്ചി: ജിത്തു ജോസഫ് സംവിധായകനായ മോഹൻലാൽ ചിത്രം ദൃശ്യം 3 സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കം.ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3. എറണാകുളം പൂത്തോട്ട ലോ കോളേജിലാണ് ചിത്രീകരണം തുടങ്ങുന്നത്.

സിനിമയുടെ പൂജയിൽ മോഹൻലാൽ പങ്കെടുത്തു. ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളേക്കാൾ ഉയർന്ന ചിത്രമാണ് ദൃശ്യം 3 എന്ന് ചിന്തിക്കേണ്ടതില്ല.

നാലര വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും സിനിമയിലുണ്ടാകുകയെന്നും ജീത്തു പറഞ്ഞു. ദൃശ്യം, ദൃശ്യം 2 സിനിമകൾ സാമ്പത്തികമായും അല്ലാതെയും വലിയ വിജയമായിരുന്നു. വർഷങ്ങളോളം സംവിധായകനുമായി സംസാരിച്ചാണ് ദൃശ്യം 3ലേക്ക് എത്തിയതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316318/the-wait-is-over-george-kutty-and-his-family-are-back-filming-for-drishyam-3-begins-today)