---
title: "ഫാ. ജേക്കബ് കുറുപ്പിനകത്ത് അതിരൂപതാതല പ്രസംഗമത്സരം ; ഒന്നാം സമ്മാനം  പിറവം ഇടവക അംഗം സ്നേഹ ചിന്നു സണ്ണിക്ക് "
english_title: "Fr. Jacob Kuruppinakat Archdiocesan Speech Competition; First Prize goes to Piravom Parish Member Sneha Chinnu Sunny"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316302/fr-jacob-kuruppinakat-archdiocesan-speech-competition-first-prize-goes-to-piravom-parish-member-sneha-chinnu-sunny"
published_at: "2025-09-22T12:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0f0d7a8864_piravom.jpg"
keywords: []
---

# ഫാ. ജേക്കബ് കുറുപ്പിനകത്ത് അതിരൂപതാതല പ്രസംഗമത്സരം ; ഒന്നാം സമ്മാനം  പിറവം ഇടവക അംഗം സ്നേഹ ചിന്നു സണ്ണിക്ക് 

> **Lead Summary:** പിറവം : കെ.സി.വൈ.എൽ സംഘടനയുടെ നേതൃത്വത്തിൽ, പിറവം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ, പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് ഇന്നലെ 8-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ചു.

## Article Content

പിറവം : കെ.സി.വൈ.എൽ സംഘടനയുടെ നേതൃത്വത്തിൽ, പിറവം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ, പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് ഇന്നലെ 8-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ചു.

രാവിലെ 9 മണിക്ക് രെജിസ്ട്രേഷനോട് കൂടി ആരംഭിച്ച മത്സരത്തിൽ 24 പേരാണ് പങ്കെടുത്തത്.അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു.

പ്രസംഗ മത്സരം വി കുർബാനക്ക് ശേഷം കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത കെ സി വൈ എൽ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.യൂണിറ്റ് ചാപ്ലയിൻ റവ ഫാ തോമസ് പ്രാലേൽ അനുഗ്രഹപ്രഭാഷണം നടത്തി. കുറുപ്പിനകത്ത് കുടുംബത്തെ പ്രതിനിധീകരിച്ചു ജോയ്‌സി ജോസ് ആശംസകൾ അറിയിച്ചു. അതിരൂപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും യൂണിറ്റ് സെക്രട്ടറി സോന അന്ന സണ്ണി നന്ദിയും അറിയിച്ചു.

ഒന്നാം സമ്മാനം 10056 രൂപക്കും എവറോളിങ് ട്രോഫിക്കും പിറവം ഇടവക അംഗമായ സ്നേഹ ചിന്നു സണ്ണി അർഹനായി.രണ്ടാം സമ്മാനമായ 7056 രൂപക്കും ട്രോഫിക്കും കൈപ്പുഴ ഇടവക അംഗം ആയ റാണി ഫിലിപ്പ് ,മൂന്നാം സമ്മാനമായ 5056 രൂപയ്ക്കും ട്രോഫിക്കും ഉഴവൂർ ഇടവക അംഗം ആയ ഡെന്നി അലക്സ്‌ എന്നിവർ അർഹരായി.

1056 രൂപ വീതമുള്ള പ്രോത്സാഹനസമ്മാനങ്ങൾ അൽഫോൻസാ ജോസഫ് (കല്ലറ old),സീന സാബു(ഉഴവൂർ), അമിത് ജോസ് (പൂഴിക്കോൽ), പ്രിയ ജോർജ് (പയ്യാവൂർ),എലിസബത്ത് ജോസ് (വെളിയന്നൂർ ),മെൽവിൻ ജോർജ് മാത്യു (മറ്റക്കര), ആന്റോ ജോസ് (ഏറ്റുമാനൂർ )എന്നിവർ കരസ്ഥമാക്കി.

അതിരൂപത ചാപ്ലയിൻ ഫാ മാത്തുകുട്ടി കുളക്കാട്ടുകുടിയിൽ,ജോയിന്റ് ഡയറക്ടർ സ്റ്റെഫി പുതിയകുന്നേൽ,പിറവം യൂണിറ്റ് അസി. ചാപ്ലയിൻ ലിന്റോ തണ്ടയിൽ,അതിരൂപത സി അഡ്വൈസർ സി ലേഖ, ഭാരവാഹികളായ നിതിൻ ജോസ്,ബെറ്റി തോമസ്,അലൻ ജോസഫ്, ആൽബിൻ ബിജു, ജാക്സൺ സ്റ്റീഫൻ പിറവം യൂണിറ്റ് ഡയറക്ടർ സണ്ണി പാലായിൽ, അഡ്വൈസർ സി.അൽഫോൻസാ, ലൂസി സണ്ണി , ഭാരവാഹികളായ ബെഞ്ചമിൻ ബെന്നി,അലോണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചായസൽക്കാരത്തിനും ശേഷം പരിപാടി അവസാനിച്ചു. വിജയകരമായി പരിപാടി ഏറ്റെടുത്തു നടത്തിയ പിറവം കെസിവൈഎൽ യൂണിറ്റിലെ മുഴുവൻ യുവജനങ്ങൾക്കും ഭാരവാഹികൾക്കും, പരിപാടിയുമായി സഹകരിച്ച സിന്ഡിക്കേറ്റ് അംഗങ്ങൾക്കും, സമാനാർഹരായവർക്കും പങ്കെടുത്തവർക്കും അതിരൂപത സമിതിയുടെ നന്ദി അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316302/fr-jacob-kuruppinakat-archdiocesan-speech-competition-first-prize-goes-to-piravom-parish-member-sneha-chinnu-sunny)