---
title: " പാമ്പിനെ കഴുത്തിലിട്ട് വീഡിയോ ചിത്രീകരിച്ചു ; യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically after filming a video with a snake around his neck"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316291/a-young-man-died-tragically-after-filming-a-video-with-a-snake-around-his-neck"
published_at: "2025-09-22T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0ea58bc3ef_snake.jpg"
keywords: []
---

#  പാമ്പിനെ കഴുത്തിലിട്ട് വീഡിയോ ചിത്രീകരിച്ചു ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** മുസഫർന​ഗർ: പാമ്പിനെ കഴുത്തിലിട്ട് വീഡിയോ ചിത്രീകരിച്ച യുവാവിന് ദാരുണാന്ത്യം. മുസഫർ ന​ഗറിലെ ഭോപ്പ ഏരിയയിലാണ് സംഭവം. 24കാരനായ മോഹിത് കുമാറാണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. മോർന വില്ലേജിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് മോഹിത് പാമ്പിനെ പിടിച്ചതെന്ന് ഭോപ്പ എസ്എച്ച്ഒ ഓംപ്രകാശ് പറഞ്ഞു.

## Article Content

മുസഫർന​ഗർ: പാമ്പിനെ കഴുത്തിലിട്ട് വീഡിയോ ചിത്രീകരിച്ച യുവാവിന് ദാരുണാന്ത്യം. മുസഫർ ന​ഗറിലെ ഭോപ്പ ഏരിയയിലാണ് സംഭവം. 24കാരനായ മോഹിത് കുമാറാണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. മോർന വില്ലേജിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് മോഹിത് പാമ്പിനെ പിടിച്ചതെന്ന് ഭോപ്പ എസ്എച്ച്ഒ ഓംപ്രകാശ് പറഞ്ഞു.

മോഹിത് പാമ്പിനെ കഴുത്തിൽ ഇട്ടുകൊണ്ടു നിൽക്കുന്ന വീഡിയോ പുറത്തുവന്നു. വിഷബാധയേറ്റ് ​ഗുരുതരാവസ്ഥയിലായ മോഹിതിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എന്നാൽ മോഹിതിന്റെ കുടുംബം ഇതിനെതിരെ രം​ഗത്തെത്തി. 500 രൂപ നൽകാമെന്ന് പറഞ്ഞ് ബന്ധുക്കൾ മോഹിതിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും പാമ്പിനെ പിടിക്കുന്നതിനിടെയാണ് മോഹിതിന് കടിയേറ്റതെന്നും കുടുംബം പറയുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും മോഹിതിന്റെ കുടുംബം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316291/a-young-man-died-tragically-after-filming-a-video-with-a-snake-around-his-neck)