---
title: "പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി പരീഷണം നടത്തി ഭര്‍ത്താവിന്റെ കുടുംബം"
english_title: "Husband's family tested woman's hand by dipping it in boiling oil to prove her virginity"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315993/husbands-family-tested-womans-hand-by-dipping-it-in-boiling-oil-to-prove-her-virginity"
published_at: "2025-09-20T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce799aeb85e_oil.jpg"
keywords: []
---

# പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി പരീഷണം നടത്തി ഭര്‍ത്താവിന്റെ കുടുംബം

> **Lead Summary:** അഹമ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി പരീഷണം നടത്തി ഭര്‍ത്താവിന്റെ കുടുംബം. ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ ആണ് 30 വയസുകാരിക്കാണ് ഭര്‍തൃവീട്ടിലെ ക്രൂരതയില്‍ ഗുരുതരമായി പരിക്കേറ്റത്.

## Article Content

അഹമ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി പരീഷണം നടത്തി ഭര്‍ത്താവിന്റെ കുടുംബം. ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ ആണ് 30 വയസുകാരിക്കാണ് ഭര്‍തൃവീട്ടിലെ ക്രൂരതയില്‍ ഗുരുതരമായി പരിക്കേറ്റത്.

ഭര്‍ത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ വിജാപൂര്‍ പൊലീസ് കേസെടുത്തു. തിളച്ച എണ്ണ പാത്രത്തിൽ കൈകൾ മുക്കാൻ യുവതിയെ നിർബന്ധിക്കുന്ന വീഡിയോ വൈറലായി.ഒരു സ്ത്രീയുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയുടെ കൈ എണ്ണയില്‍ മുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.

തുടര്‍ന്ന് യുവതി എണ്ണയില്‍ കൈ തൊടുന്നതും പൊള്ളലേറ്റ് അതിവേഗം കൈവലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ യുവതി പതിവ്രതയല്ലെന്ന ഇവരുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ സംശയമാണ് പ്രാകൃത നടപടിയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പതിവ്രതയാണെങ്കില്‍ പൊള്ളലേല്‍ക്കില്ലെന്ന് യുവതിയെ ഇവര്‍ വിശ്വസിപ്പിച്ചിരുന്നു എന്നും അധികൃതര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315993/husbands-family-tested-womans-hand-by-dipping-it-in-boiling-oil-to-prove-her-virginity)