---
title: "കോഴിക്കടയിൽനിന്ന് പാമ്പ് കടിയേറ്റു ; യുവാവിന് ദാരുണാന്ത്യം"
english_title: "A young man died after being bitten by a snake at a chicken shop."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315741/a-young-man-died-after-being-bitten-by-a-snake-at-a-chicken-shop"
published_at: "2025-09-19T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd0da46f6c9_snake.jpg"
keywords: []
---

# കോഴിക്കടയിൽനിന്ന് പാമ്പ് കടിയേറ്റു ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കോട്ടയം: ഇളങ്കാട്ടിൽ കോഴിക്കടയിൽനിന്ന് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏന്തയാർ ഈസ്റ്റ് മുകുളം പാലത്തിങ്കൽ ജോസഫ് -ത്രേസ്യാമ്മ ദമ്പതികളുടെ മകൻ അനീഷ് ആണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

## Article Content

കോട്ടയം: ഇളങ്കാട്ടിൽ കോഴിക്കടയിൽനിന്ന് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏന്തയാർ ഈസ്റ്റ് മുകുളം പാലത്തിങ്കൽ ജോസഫ് -ത്രേസ്യാമ്മ ദമ്പതികളുടെ മകൻ അനീഷ് ആണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഇളങ്കാട്ടിൽ കോഴിക്കട നടത്തി വന്നിരുന്ന അനീഷിന് കടയിൽ നിന്നും പാമ്പുകടിയേറ്റതായി പറയുന്നു. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വ്യാഴാഴ്‌ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത് . മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ശനിയാഴ്‌ച നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315741/a-young-man-died-after-being-bitten-by-a-snake-at-a-chicken-shop)