---
title: "ബാഡ്മിന്റൺ കളിച്ച് കഴിഞ്ഞ് മടങ്ങാനിരിക്കെ കോർട്ടിൽ കുഴഞ്ഞുവീണ് എറണാകുളം സ്വദേശി കുവൈത്തിൽ മരിച്ചു"
english_title: "Ernakulam native dies in Kuwait after collapsing on court while returning from badminton"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315632/ernakulam-native-dies-in-kuwait-after-collapsing-on-court-while-returning-from-badminton"
published_at: "2025-09-18T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cc207784c9d_death.jpg"
keywords: []
---

# ബാഡ്മിന്റൺ കളിച്ച് കഴിഞ്ഞ് മടങ്ങാനിരിക്കെ കോർട്ടിൽ കുഴഞ്ഞുവീണ് എറണാകുളം സ്വദേശി കുവൈത്തിൽ മരിച്ചു

> **Lead Summary:** കുവൈത്ത് : എറണാകുളം പെരുമ്പടപ്പ് സ്വദേശി ജേക്കബ് ചാക്കോ കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. റിഗ്ഗയിൽ ബാഡ്മിന്റൺ കളിച്ച് കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് കോർട്ടിൽ കുഴഞ്ഞ് വീണത്. ബാങ്ക് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. എറെ നാളായി കുവൈത്തിലുള്ള ജേക്കബ് ചാക്കോ കുടുംബ സമേതം സാൽമിയയിലായിരുന്നു താമസം.

## Article Content

കുവൈത്ത് : എറണാകുളം പെരുമ്പടപ്പ് സ്വദേശി ജേക്കബ് ചാക്കോ കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. റിഗ്ഗയിൽ ബാഡ്മിന്റൺ കളിച്ച് കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് കോർട്ടിൽ കുഴഞ്ഞ് വീണത്. ബാങ്ക് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. എറെ നാളായി കുവൈത്തിലുള്ള ജേക്കബ് ചാക്കോ കുടുംബ സമേതം സാൽമിയയിലായിരുന്നു താമസം.

ഭാര്യ: പാർവതി. മക്കൾ: നഥാൻ, നയന. ഒ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315632/ernakulam-native-dies-in-kuwait-after-collapsing-on-court-while-returning-from-badminton)