---
title: "ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു ; രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾക്ക് പരിക്ക് "
english_title: "A piece of concrete fell from a hospital building; a person who came to stay with a patient was injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315572/a-piece-of-concrete-fell-from-a-hospital-building-a-person-who-came-to-stay-with-a-patient-was-injured"
published_at: "2025-09-18T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbd396848db_parikku.jpg"
keywords: []
---

# ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു ; രോഗിക്ക് കൂട്ടിരിക്കാൻ വന്നയാൾക്ക് പരിക്ക് 

> **Lead Summary:** കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയിൽ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോൺക്രീറ്റ് അടർന്നുവീണു.

## Article Content

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയിൽ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോൺക്രീറ്റ് അടർന്നുവീണു.

കുമരകം ചീപ്പുങ്കൽ സ്വദേശിനി കൊച്ചുമോൾ ഷിബുവിനാണ് നിസ്സാര പരുക്കേറ്റത്. ഇത് ആദ്യമായല്ല കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടങ്ങൾ അപകടമുണ്ടാക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315572/a-piece-of-concrete-fell-from-a-hospital-building-a-person-who-came-to-stay-with-a-patient-was-injured)