---
title: "ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് 25 കോടി രൂപ തട്ടിയെടുത്തു ; യുവതി പിടിയിൽ "
english_title: "Woman arrested for duping Rs 25 crore by promising huge profits in online trading"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315557/woman-arrested-for-duping-rs-25-crore-by-promising-huge-profits-in-online-trading"
published_at: "2025-09-18T14:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbcb5e69dc0_arrest.jpg"
keywords: []
---

# ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് 25 കോടി രൂപ തട്ടിയെടുത്തു ; യുവതി പിടിയിൽ 

> **Lead Summary:** കാക്കനാട് : ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് കടവന്ത്ര സ്വദേശിയുടെ 25 കോടി രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി ജി. സുജിതയെ സൈബർ പൊലീസ് അറസ്‌റ്റ് ചെയ്തു. പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്.

## Article Content

കാക്കനാട് : ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് കടവന്ത്ര സ്വദേശിയുടെ 25 കോടി രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി ജി. സുജിതയെ സൈബർ പൊലീസ് അറസ്‌റ്റ് ചെയ്തു. പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്.

ഇതിൽ ഒരു അക്കൗണ്ട് പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിൽ സുജിതയുടെ പേരിലുള്ളതാണ്. ഇവരുടെ സഹായത്തോടെയാണ് പണം വിദേശത്തേക്ക് മാറ്റിയതെന്ന് പൊലീസ് കണ്ടെത്തി. ഇവർ കമ്മിഷൻ വാങ്ങിയതിനും തെളിവു ലഭിച്ചു. സുജിതയിൽ നിന്ന് മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. സുജിതയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315557/woman-arrested-for-duping-rs-25-crore-by-promising-huge-profits-in-online-trading)