---
title: "കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക്  മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം"
english_title: "Elderly man dies after being hit by autorickshaw while returning home after buying groceries from shop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315522/elderly-man-dies-after-being-hit-by-autorickshaw-while-returning-home-after-buying-groceries-from-shop"
published_at: "2025-09-18T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cba23433c67_accident.jpg"
keywords: []
---

# കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക്  മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ പീറ്റർ ആണ് മരിച്ചത്. കോട്ടപ്പുറം സെൻ്റ് മേരീസ് സ്കൂളിന് സമീപം വച്ച് ഇന്നലെ വൈകിട്ടായിരുന്നു അപകടം.

## Article Content

തിരുവനന്തപുരം: ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ പീറ്റർ ആണ് മരിച്ചത്. കോട്ടപ്പുറം സെൻ്റ് മേരീസ് സ്കൂളിന് സമീപം വച്ച് ഇന്നലെ വൈകിട്ടായിരുന്നു അപകടം.

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്ന് മടങ്ങുകയായിരുന്നു പീറ്റർ. ഈ സമയത്താണ് ഇതുവഴി വന്ന ഓട്ടോറിക്ഷ പീറ്ററെ ഇടിച്ചിട്ടത്. എന്നാൽ ഓട്ടോ നിർത്താതെ പോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തി പീറ്ററെ എടുത്ത് ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിലെത്തിച്ചപ്പോൾ അത്യാസന്ന നിലയിലായിരുന്ന പീറ്ററിനെ ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിച്ചു. എങ്കിലും ഇന്ന് പുലർച്ചെയോടെ ചികിത്സയിലിരിക്കെ പീറ്റർ മരണമടയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315522/elderly-man-dies-after-being-hit-by-autorickshaw-while-returning-home-after-buying-groceries-from-shop)