---
title: "മാതൃകയായി ;  കളഞ്ഞുകിട്ടിയ സ്വർണപാദസരം ഉടമയെ കണ്ടെത്തി നൽകി "
english_title: "As an example; Lost gold anklet found and returned to its owner"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315337/as-an-example-lost-gold-anklet-found-and-returned-to-its-owner"
published_at: "2025-09-17T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca6289d5bbc_padasaram.jpg"
keywords: []
---

# മാതൃകയായി ;  കളഞ്ഞുകിട്ടിയ സ്വർണപാദസരം ഉടമയെ കണ്ടെത്തി നൽകി 

> **Lead Summary:** അങ്കമാലി : കളഞ്ഞുകിട്ടിയ സ്വർണപാദസരം ഉടമയെ കണ്ടെത്തി നൽകി സിപിഐ എം കവരപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി എ ആർ വിനുരാജ്‌ മാതൃകയായി. സിപിഐ എം സംഘടിപ്പിച്ച സാമ്രാജ്യത്വവിരുദ്ധ ദിനാചരണത്തിൽ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന വിനുരാജിന്‌ അങ്കമാലി പഴയ മാർക്കറ്റ് റോഡ് പരിസരത്തുനിന്നാണ്‌ ആഭരണം കളഞ്ഞുകിട്ടിയത്.

## Article Content

അങ്കമാലി : കളഞ്ഞുകിട്ടിയ സ്വർണപാദസരം ഉടമയെ കണ്ടെത്തി നൽകി സിപിഐ എം കവരപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി എ ആർ വിനുരാജ്‌ മാതൃകയായി. സിപിഐ എം സംഘടിപ്പിച്ച സാമ്രാജ്യത്വവിരുദ്ധ ദിനാചരണത്തിൽ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന വിനുരാജിന്‌ അങ്കമാലി പഴയ മാർക്കറ്റ് റോഡ് പരിസരത്തുനിന്നാണ്‌ ആഭരണം കളഞ്ഞുകിട്ടിയത്.

വിവരം ഉടനെ നവമാധ്യമങ്ങൾ മുഖേന ജനങ്ങളെ അറിയിച്ചു. ഇതുകണ്ട പാദസരത്തിന്റെ ഉടമ അധ്യാപികയായ കല്ലുപാലം ചിറയത്ത് ധന്യ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലെത്തി വിനു രാജിൽനിന്ന്‌ പാദസരം ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി കെ പി റെജീഷ്, സജി വർഗീസ്, ടി വൈ ഏല്യാസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315337/as-an-example-lost-gold-anklet-found-and-returned-to-its-owner)