---
title: "പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം ;  പ്ലസ്ടു വിദ്യാർത്ഥി മരിച്ചു"
english_title: "Pickup and bike collide in accident; Plus Two student dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315241/pickup-and-bike-collide-in-accident-plus-two-student-dies"
published_at: "2025-09-16T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c980e585ab7_accident6.jpg"
keywords: []
---

# പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം ;  പ്ലസ്ടു വിദ്യാർത്ഥി മരിച്ചു

> **Lead Summary:** വെഞ്ഞാറമൂട്: പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു.

## Article Content

വെഞ്ഞാറമൂട്: പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു.

ഭരതന്നൂര്‍ ഗവ. ഹയർ സെക്കൻഡറി വിദ്യാർത്ഥിയും താഴെ പാങ്ങോട് ദാറുല്‍ ഹുദയില്‍ ഷാജിയുടെയും, നാസിലയുടെയും മകനുമായ ഇര്‍ഫാനാണ് (17) മരിച്ചത്. ഒപ്പണ്ടായിരുന്ന സുഹുത്ത് പാങ്ങോട് സ്വദേശി ആഷിർ (17) ചികിത്സയിലാണ്. ഞായറാഴ്ച രാത്രി കുമ്മില്‍ തുളസിമുക്കില്‍ വെച്ചായിരുന്നു അപകടം. പിന്നാലെ പരിക്കേറ്റവരെ നാട്ടുകാര്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ഫാനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315241/pickup-and-bike-collide-in-accident-plus-two-student-dies)