---
title: "കോതമംഗലത്ത് സ്വകാര്യ ബസ് ബൈക്കിനു പിന്നിലിടിച്ച് കോൺഗ്രസ് നേതാവിന് ഗുരുതര പരിക്ക്"
english_title: "Congress leader seriously injured after private bus hits bike in Kothamangalam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315090/congress-leader-seriously-injured-after-private-bus-hits-bike-in-kothamangalam"
published_at: "2025-09-16T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8f92ce66a0_accident.jpg"
keywords: []
---

# കോതമംഗലത്ത് സ്വകാര്യ ബസ് ബൈക്കിനു പിന്നിലിടിച്ച് കോൺഗ്രസ് നേതാവിന് ഗുരുതര പരിക്ക്

> **Lead Summary:** കോതമംഗലം: സ്വകാര്യ ബസ് ബൈക്കിനു പിന്നിലിടിച്ച് കോൺഗ്രസ് നേതാവിന് ഗുരുതര പരിക്ക്. കീരംപാറ ഊഞ്ഞാപ്പാറ മുരിയൻചേരി നഗറിൽ ചെങ്ങമനാട്ട് വീട്ടിൽ സി.ജെ. എൽദോസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സാരമായി പരിക്കേറ്റ എൽദേസിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് അപകടം നടന്നത്.

## Article Content

കോതമംഗലം: സ്വകാര്യ ബസ് ബൈക്കിനു പിന്നിലിടിച്ച് കോൺഗ്രസ് നേതാവിന് ഗുരുതര പരിക്ക്. കീരംപാറ ഊഞ്ഞാപ്പാറ മുരിയൻചേരി നഗറിൽ ചെങ്ങമനാട്ട് വീട്ടിൽ സി.ജെ. എൽദോസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സാരമായി പരിക്കേറ്റ എൽദേസിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് അപകടം നടന്നത്.

മലയിൻകീഴ്-കോഴിപ്പിള്ളി ബൈപ്പാസ് റോഡിൽ എൽദോസ് സഞ്ചരിച്ച ബൈക്കിനു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇതേതുടർന്ന് റോഡിലേക്ക് തെറിച്ചുവീണ എൽദോസ് രക്തംവാർന്ന് കിടക്കുകയായിരുന്നു. അതുവഴി കാറിൽവന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറും അംഗങ്ങളും ചേർന്നാണ് റോഡിൽ വീണുകിടന്ന എൽദോസിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.കുട്ടംപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന എൽദോസ് കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റും എൻ്റെ നാട് ഹൈപ്പവർ കമ്മിറ്റിയംഗം, വീക്ഷണം ലേഖകൻ, എൽഐസി ഏജന്റ്റ് എന്നീനിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ബസിന് അടിയിൽകിടന്ന ബൈക്ക് പിന്നീട് പൊലീസ് എത്തിയാണ് നീക്കംചെയ്തത്. തലയ്ക്ക് സാരമായി പരിക്കേറ്റ് ആലുവാ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന എൽദോസിനെ വൈകീട്ട് മണിക്കൂറുകൾനീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.വെന്റിലേറ്റർ സഹായത്തോടെകഴിയുന്ന എൽദോസ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതരിൽനിന്നും ലഭിച്ച വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315090/congress-leader-seriously-injured-after-private-bus-hits-bike-in-kothamangalam)