---
title: "സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നുവീണു ; ഒഴിവായത് വൻ ദുരന്തം "
english_title: "Bus shelter in front of school collapses; a major disaster averted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315011/bus-shelter-in-front-of-school-collapses-a-major-disaster-averted"
published_at: "2025-09-15T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c815f45df7c_bus.jpg"
keywords: []
---

# സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നുവീണു ; ഒഴിവായത് വൻ ദുരന്തം 

> **Lead Summary:** തിരുവനന്തപുരം: വര്‍ക്കലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുവീണു. തകര്‍ന്നത് വര്‍ക്കല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ് കേന്ദ്രം.

## Article Content

തിരുവനന്തപുരം: വര്‍ക്കലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുവീണു. തകര്‍ന്നത് വര്‍ക്കല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ് കേന്ദ്രം.

സ്‌കൂള്‍ വിടുന്നതിന് തൊട്ടു മുന്‍പായിരുന്നു ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നുവീണത്. അതിനാല്‍ വൻ ദുരന്തം ഒഴിവായി. ഈ സമയം കുറച്ചു കുട്ടികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു.

ഷെഡ് പൊളിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അവര്‍ ഓടി മാറി. കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥ സ്‌കൂള്‍ അധികൃതര്‍ നഗരസഭയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315011/bus-shelter-in-front-of-school-collapses-a-major-disaster-averted)