---
title: " സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി ; അപകടത്തിൽ യുവാവിന് അത്ഭുത രക്ഷ"
english_title: "Bike crashes under school bus; young man miraculously survives accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314974/bike-crashes-under-school-bus-young-man-miraculously-survives-accident"
published_at: "2025-09-15T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7e2f02d7be_accident5.jpg"
keywords: []
---

#  സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി ; അപകടത്തിൽ യുവാവിന് അത്ഭുത രക്ഷ

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന പുന്നാവൂർ സ്വദേശി ജോസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന പുന്നാവൂർ സ്വദേശി ജോസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിങ്കളാഴ്ച രാവിലെ മാറനല്ലൂരിലാണ് അപകടം സംഭവിച്ചത്. വളവിൽവെച്ച് മറ്റൊരു വാഹനത്തെ മറികടന്ന് സ്കൂൾ ബസ് വരികയായിരുന്നു. ഇതിനിടയിലാണ് എതിർവശത്ത് നിന്നും വേ​ഗതയിൽ ബൈക്ക് എത്തിയത്. മുന്നിൽ ബസ് കണ്ടപ്പോൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ ബസിന്റെ മുൻ ടയറുകൾക്ക് അടുത്തേക്ക് തെന്നിവീഴുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് തന്നെ ബസ് നിർത്തിയതിനാൽ ആളപായം ഉണ്ടായില്ല. നാട്ടുകാർ ഓടിക്കൂടി ജോസിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു, രിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314974/bike-crashes-under-school-bus-young-man-miraculously-survives-accident)