---
title: "ഭക്തിനിർഭരം ; വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷിച്ചു"
english_title: "Devotion; Vidyadhiraja Chattambi Swami's 172nd birth anniversary celebrated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314570/devotion-vidyadhiraja-chattambi-swamis-172nd-birth-anniversary-celebrated"
published_at: "2025-09-13T12:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c51d44e10df_jayathi-3.jpg"
keywords: []
---

# ഭക്തിനിർഭരം ; വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷിച്ചു

> **Lead Summary:** **പിറവം : ** വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി വെളിയനാട്ടിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. വെളിയനാട് 2205-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന, നാമജപം അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി.

## Article Content

**പിറവം : ** വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി വെളിയനാട്ടിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. വെളിയനാട് 2205-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന, നാമജപം അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി.

കരയോഗം പ്രസിഡൻ്റ് എം. ആശിഷ്, സെക്രട്ടറി പ്രമോദ് സി. നായർ, മറ്റ് ഭാരവാഹികളായ അശോക് സുമതീവിലാസം, അരുൺ ശ്രീഭവൻ, ശിവശങ്കരൻ അയോധ്യ, വനിതാസമാജം ഭാരവാഹികളായ രമ അജയകുമാർ, വിലാസിനി ഉണ്ണികൃഷ്‌ണൻ, ശ്രീദേവി സുരേന്ദ്രൻ, സുശീല അയിനാൽ, വേഴത്തുമ്യാൽ ഭഗവതി ക്ഷേത്രം മേൽശാന്തി വാസുദേവൻ പോറ്റി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314570/devotion-vidyadhiraja-chattambi-swamis-172nd-birth-anniversary-celebrated)