---
title: "ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു"
english_title: "Husband hangs himself to death after stabbing wife"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314373/husband-hangs-himself-to-death-after-stabbing-wife"
published_at: "2025-09-12T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3cd12bbb40_accident.jpg"
keywords: []
---

# ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

> **Lead Summary:** കാസർകോട് : ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കുറ്റിക്കോൽ പുണ്യംകണ്ടത്ത് സ്വദേശി സുരേന്ദ്രനാണ് തൂങ്ങി മരിച്ചത്.

## Article Content

കാസർകോട് : ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കുറ്റിക്കോൽ പുണ്യംകണ്ടത്ത് സ്വദേശി സുരേന്ദ്രനാണ് തൂങ്ങി മരിച്ചത്.

രാവിലെ എട്ടരയോടെയാണ് സംഭവം. പരുക്കേറ്റ ഭാര്യ സിനിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് വെട്ടിയ വിവരം സിനി തന്നെയാണ് അയൽവാസിയുടെ വീട്ടിലെത്തി അറിയിച്ചത്.

തുടർന്ന് അയൽക്കാർ എത്തിയപ്പോഴേക്കും സുരേന്ദ്രൻ തൂങ്ങി മരിച്ചു. സ്റ്റെയർ കെയ്സിനോടു ചേർന്നാണ് സുരേന്ദ്രനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314373/husband-hangs-himself-to-death-after-stabbing-wife)