---
title: "കണ്ടെയ്‌നർ ലോറി സ്കൂട്ടറിൽ ഇടിച്ച് കായികതാരത്തിന് ദാരുണാന്ത്യം ; അപകടം പരിശീലനത്തിന് പോകുന്ന വഴി "
english_title: "Athlete dies after container lorry hits scooter; accident on way to training"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314294/athlete-dies-after-container-lorry-hits-scooter-accident-on-way-to-training"
published_at: "2025-09-12T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3775631c35_lorry.jpg"
keywords: []
---

# കണ്ടെയ്‌നർ ലോറി സ്കൂട്ടറിൽ ഇടിച്ച് കായികതാരത്തിന് ദാരുണാന്ത്യം ; അപകടം പരിശീലനത്തിന് പോകുന്ന വഴി 

> **Lead Summary:** ആലപ്പുഴ : ആലപ്പുഴയിൽ കണ്ടെയ്‌നർ ലോറിയിടിച്ച് കായികതാരത്തിന് ദാരുണാന്ത്യം. കലവൂരിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ സ്വദേശിനി ലക്ഷ്‌മിലാൽ ആണ് അപകടത്തിൽ മരിച്ചത്.

## Article Content

ആലപ്പുഴ : ആലപ്പുഴയിൽ കണ്ടെയ്‌നർ ലോറിയിടിച്ച് കായികതാരത്തിന് ദാരുണാന്ത്യം. കലവൂരിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ സ്വദേശിനി ലക്ഷ്‌മിലാൽ ആണ് അപകടത്തിൽ മരിച്ചത്.

സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് പോകുന്ന വഴിയായിരുന്നു അപകടം ഉണ്ടായത്. ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാർഡ് വള്ളിക്കാട് മണിലാലിന്റെ മകളാണ് മരിച്ച ലക്ഷ്മി ലാൽ. സ്കൂട്ടറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ലക്ഷ്മ‌മിയും സുഹൃത്തായ വിനീതയും കായിക പരിശീലനത്തിനായി മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര സ്‌റ്റേഡിയത്തിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന വിനീതയ്ക്ക് സാരമായ പരിക്കേറ്റു. കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314294/athlete-dies-after-container-lorry-hits-scooter-accident-on-way-to-training)