---
title: "കെഎസ്ആർടിസി ബസ് കയറുന്നതിനിടെ വീട്ടമ്മയുടെ മൂന്നര പവൻ്റെ മാല കവർന്നു"
english_title: "A housewife's necklace worth three and a half rupees was stolen while she was boarding a KSRTC bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314236/a-housewifes-necklace-worth-three-and-a-half-rupees-was-stolen-while-she-was-boarding-a-ksrtc-bus"
published_at: "2025-09-11T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2b59f8fd27_1000326771.png"
keywords: []
---

# കെഎസ്ആർടിസി ബസ് കയറുന്നതിനിടെ വീട്ടമ്മയുടെ മൂന്നര പവൻ്റെ മാല കവർന്നു

> **Lead Summary:** തിരുവനന്തപുരം : കെഎസ്ആർടിസി ബസ് കയറുന്നതിനിടെ വീട്ടമ്മയുടെ മൂന്നര പവൻ്റെ മാല കവർന്നു. അമ്പലത്തിൻകാല ശ്രീകല്ലടി ബാവ നിവാസിൽ ഗിരിജ കുമാരി യുടെ മാലയാണ് കാട്ടാക്കട ഡിപ്പോയിൽ നിന്ന് കവർന്നത്.കാട്ടാക്കട നിന്നും കൊറ്റംപള്ളിവഴി കീഴാറൂരിലേയ്ക്ക് പോകുന്ന ബസിൽകയറവെയാണ് മാല നഷ്ടപ്പെട്ടത്.

## Article Content

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് കയറുന്നതിനിടെ വീട്ടമ്മയുടെ മൂന്നര പവൻ്റെ മാല കവർന്നു. അമ്പലത്തിൻകാല ശ്രീകല്ലടി ബാവ നിവാസിൽ ഗിരിജ കുമാരി യുടെ മാലയാണ് കാട്ടാക്കട ഡിപ്പോയിൽ നിന്ന് കവർന്നത്.കാട്ടാക്കട നിന്നും കൊറ്റംപള്ളിവഴി കീഴാറൂരിലേയ്ക്ക് പോകുന്ന ബസിൽകയറവെയാണ് മാല നഷ്ടപ്പെട്ടത്.

ഇന്നലെ ഉച്ചയോടെ ക്ഷേത്ര ദർശനം കഴിഞ്ഞ് ബന്ധുവിനൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തി ഏറെ നേരം കാത്തിരുന്ന ശേഷമാണ് ബസ് വന്നത്. ബസിനുള്ളിലേയ്ക്ക് കയറുന്നതിനിടെയുള്ള തിരക്കിനിടയിലാണ് മൂന്നരപ്പവന്റെ മാല നഷ്‌ടപ്പെട്ടത്. പിന്നിൽ നിന്ന സ്ത്രീയാണ് മാലപൊട്ടിച്ചതെന്നറിഞ്ഞ് നിലവിളിച്ചപ്പോഴേക്കും മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടെന്ന് ഗിരിജ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314236/a-housewifes-necklace-worth-three-and-a-half-rupees-was-stolen-while-she-was-boarding-a-ksrtc-bus)