---
title: " പിറവം വള്ളംകളി മത്സരം ഒക്ടോബർ 4-ന്"
english_title: "Piravom boat race on October 4th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314152/piravom-boat-race-on-october-4th"
published_at: "2025-09-11T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2680c0bc04_vallam_.jpg"
keywords: []
---

#  പിറവം വള്ളംകളി മത്സരം ഒക്ടോബർ 4-ന്

> **Lead Summary:** പിറവം : പിറവം വള്ളംകളി മത്സരം ഒക്ടോബർ 4-ന് പിറവം പുഴയിൽ നടക്കും. വള്ളംകളി നടത്തുവാൻ സർക്കാർ തലത്തിൽ തീരുമാനമായതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു.

## Article Content

പിറവം : പിറവം വള്ളംകളി മത്സരം ഒക്ടോബർ 4-ന് പിറവം പുഴയിൽ നടക്കും. വള്ളംകളി നടത്തുവാൻ സർക്കാർ തലത്തിൽ തീരുമാനമായതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു.

ചാമ്പ്യൻസ് ബോട്ട് റേസ് ലീഗിന്റെ ഭാഗമായാണ് വള്ളംകളി നടത്തുന്നത്. ചാമ്പ്യൻസ് ബോട്ട് റേസ് ലീഗിന്റെ തീയതികളെ സംബന്ധിച്ച് ഡയറക്ടർ ബോർഡ് യോഗംചേർന്ന് തീരുമാനമെടുത്ത് അന്തിമ തീരുമാനത്തിനായി സർക്കാരിൽ സമർപ്പിച്ചിരുന്നു.

ഈ മാസം 19-ന് ആലപ്പുഴ കൈനകരിയിൽ ആരംഭിച്ച് ഡിസംബർ 6-ന് കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫിയിലൂടെ സമാപിക്കുന്ന തരത്തിലാണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. പിറവത്ത് സംഘാടകസമിതി രൂപവത്കരിച്ച് വള്ളംകളി സംബന്ധിച്ച് ചർച്ചചെയ്ത് തീരുമാനിക്കുമെന്നും എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314152/piravom-boat-race-on-october-4th)