---
title: "അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ സംഘട്ടനം ; വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർത്തു"
english_title: "Teacher and student clash; Student's nose broken"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313985/teacher-and-student-clash-students-nose-broken"
published_at: "2025-09-10T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c146442b69e_attack_.jpg"
keywords: []
---

# അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ സംഘട്ടനം ; വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർത്തു

> **Lead Summary:** കൊല്ലം : അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ സംഘട്ടനം. അഞ്ചാലുംമൂട് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും കായികാധ്യാപകൻ റാഫിയും തമ്മിലായിരുന്നു സംഘട്ടനം. സംഘർഷത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അധ്യാപകൻ വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർത്തു. വിദ്യാർത്ഥിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

## Article Content

കൊല്ലം : അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ സംഘട്ടനം. അഞ്ചാലുംമൂട് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും കായികാധ്യാപകൻ റാഫിയും തമ്മിലായിരുന്നു സംഘട്ടനം. സംഘർഷത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അധ്യാപകൻ വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർത്തു. വിദ്യാർത്ഥിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അധ്യാപകനും പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥി മറ്റൊരു പെൺകുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമെന്ന് പ്രിൻസിപ്പാൾ പ്രതികരിച്ചു. പൊലീസിലും ബാലവകാശ കമ്മീഷനിലും വിദ്യാർത്ഥി പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313985/teacher-and-student-clash-students-nose-broken)