---
title: " വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി ; യുവാക്കൾ മാതൃകയായി"
english_title: "Gold found on the road returned to its owner; Youth set an example"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313966/gold-found-on-the-road-returned-to-its-owner-youth-set-an-example"
published_at: "2025-09-10T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1373b68e50_gold.jpg"
keywords: []
---

#  വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി ; യുവാക്കൾ മാതൃകയായി

> **Lead Summary:** ചോറ്റാനിക്കര : വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി യുവാക്കൾ മാതൃകയായി. ചതയദിനാഘോഷത്തിനിടയിൽ കടുങ്ങമംഗലം ചരുവപ്പറമ്പിൽ ബിന്ദുദാസന്റെ ഒരുപവന്റെ പാദസരമാണ് കടുങ്ങമംഗലത്തുവെച്ച് നഷ്ടപ്പെട്ടത്.

## Article Content

ചോറ്റാനിക്കര : വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി യുവാക്കൾ മാതൃകയായി. ചതയദിനാഘോഷത്തിനിടയിൽ കടുങ്ങമംഗലം ചരുവപ്പറമ്പിൽ ബിന്ദുദാസന്റെ ഒരുപവന്റെ പാദസരമാണ് കടുങ്ങമംഗലത്തുവെച്ച് നഷ്ടപ്പെട്ടത്.

ക്ഷേത്രപരിസരത്ത് രാത്രിതന്നെ തിരഞ്ഞെങ്കിലും കിട്ടിയില്ല. കടുങ്ങമംഗലം സ്വദേശികളായ കണ്ണാരപ്പറമ്പിൽ ആനന്ദ്, മുണ്ടോത്തുരുത്തിൽ റോഷ്‌ഗിൽ എന്നിവർ വീട്ടിലേക്ക് പോകും വഴിയാണ് റോഡിൽ പാദസരം കിടക്കുന്നതുകണ്ടത്. പാദസരം കിട്ടിയ വിവരം എസ്എൻഡിപി ശാഖാ സെക്രട്ടറിയെ അറിയിച്ചതിനേത്തുടർന്ന് ഉടമയെ മനസ്സിലാക്കി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ തിരിച്ചുനൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313966/gold-found-on-the-road-returned-to-its-owner-youth-set-an-example)