---
title: " യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ് ; റാപ്പർ വേടൻ അറസ്റ്റിൽ"
english_title: "Rapper Vedan arrested in case of molesting young doctor by promising marriage"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313942/rapper-vedan-arrested-in-case-of-molesting-young-doctor-by-promising-marriage"
published_at: "2025-09-10T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c122e1e74a2_vedan.jpg"
keywords: []
---

#  യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ് ; റാപ്പർ വേടൻ അറസ്റ്റിൽ

> **Lead Summary:** കൊച്ചി : യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് തൃക്കാക്കര പൊലീസ് വേടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ കസ്റ്റഡിയിൽ കഴിയേണ്ടിവരില്ല.

## Article Content

കൊച്ചി : യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് തൃക്കാക്കര പൊലീസ് വേടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ കസ്റ്റഡിയിൽ കഴിയേണ്ടിവരില്ല.

ഇന്നലെ അഞ്ച് മണിക്കൂറിലേറെ വേടനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസുകൾ തീർന്നതിന് ശേഷം തനിക്ക് ചിലത് പറയനുണ്ടെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വേടൻ്റെ പ്രതികരണം. ജൂലൈ 31നായിരുന്നു വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവ ഡോക്ട‌ർ വേടനെതിരെ പരാതി നൽകുന്നത്.

തൃക്കാക്കര പൊലീസ് ബലാത്സംഗ കുറ്റം ചുമത്തി വേടനെതിരെ കേസടുക്കുകയും ചെയ്തു. പിന്നാലെ ഒളിവിൽ പോയ വേടനായി സംസ്ഥാനത്തിന് അകത്തും പുറത്തും തിര നടത്തിയ പൊലീസ് ലുക്കോട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2021 മുതൽ 2023 പീഡിപ്പിച്ചുവെന്നാണ് യുവ ഡോക്റുടെ പരാതി. അതേസമയം പണം തട്ടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പീഡനപരാതിയെന്നാണ് വേടൻ്റെ വാദം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313942/rapper-vedan-arrested-in-case-of-molesting-young-doctor-by-promising-marriage)