---
title: "സിപിഐ എം നേതാവിനെ കൊലപ്പെടുത്താൻ ശ്രമം ; അഞ്ചുപേർ റിമാൻഡിൽ   "
english_title: "Attempt to assassinate CPI(M) leader; Five people remanded"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313906/attempt-to-assassinate-cpim-leader-five-people-remanded"
published_at: "2025-09-10T10:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c10aecbeca7_arrest.jpg"
keywords: []
---

# സിപിഐ എം നേതാവിനെ കൊലപ്പെടുത്താൻ ശ്രമം ; അഞ്ചുപേർ റിമാൻഡിൽ   

> **Lead Summary:** കോതമംഗലം : സിപിഐ എം കീരംപാറ ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ ജിജോ ആന്റണിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

കോതമംഗലം : സിപിഐ എം കീരംപാറ ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ ജിജോ ആന്റണിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലമറ്റത്ത് താമസിക്കുന്ന മേക്കപ്പാല പ്ലാച്ചേരി അജിത് (32), പുന്നേക്കാട് പ്ലാങ്കുടി അമൽ (32), പുത്തൻപുരയ്ക്കൽ സഞ്ജയ് (20), പാറയ്ക്കൽ അലക്സ് (28), പയ്യാൽ കോലക്കാടൻ ജിഷ്ണു (28) എന്നിവരെയാണ് ഇൻസ്പെക്ടർ പി ടി ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്‌.

തിങ്കൾ പുലർച്ചെ ധർമഗിരി ആശുപത്രിക്കു മുന്നിലായിരുന്നു ആക്രമണം. കന്പിവടികൊണ്ട്‌ തലയ്‌ക്കടിയേറ്റ ജിജോ ആന്റണി ചികിത്സയിലാണ്.

പുന്നേക്കാട് ഓണാഘോഷ പരിപാടി അലങ്കോലപ്പടുത്താൻ ശ്രമിച്ചത്‌ ജിജോ ചോദ്യംചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്ന്‌ പൊലീസ് പറഞ്ഞു. അജിത് വിവിധ സ്റ്റേഷനുകളിലായി 13 കേസിലും അമൽ മൂന്ന്‌ കേസിലും ജിഷ്ണു നാലു കേസിലും പ്രതിയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313906/attempt-to-assassinate-cpim-leader-five-people-remanded)