---
title: "ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം ; മരണം അടുത്ത മാസം വിവാഹം നടക്കാനിരിക്കെ"
english_title: "Fiancee dies tragically after scooter hits bus; wedding to be held next month"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313855/fiancee-dies-tragically-after-scooter-hits-bus-wedding-to-be-held-next-month"
published_at: "2025-09-09T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c049c10ecc5_acci_.jpg"
keywords: []
---

# ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം ; മരണം അടുത്ത മാസം വിവാഹം നടക്കാനിരിക്കെ

> **Lead Summary:** കൊല്ലം: കൊല്ലം-തേനി ദേശീയപാതയിൽ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കൻമുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

## Article Content

കൊല്ലം: കൊല്ലം-തേനി ദേശീയപാതയിൽ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കൻമുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിൽ ഉരഞ്ഞ് നീങ്ങിയ സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു.

മൃതദേഹം പുന്നമുട് എം.ടി.എം. ഹോസ്പിറ്റൽ മോർച്ചറിയിൽ. കരിന്തോട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നിയമനം ലഭിച്ച് ബാങ്കിൽ ക്ലർക്ക് ആയിട്ട് ജോലിക്കെത്തിയത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബർ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313855/fiancee-dies-tragically-after-scooter-hits-bus-wedding-to-be-held-next-month)