---
title: " ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ;  വിദ്യാർഥി മരിച്ചു"
english_title: "Student dies after losing control of bike and falling over"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313850/student-dies-after-losing-control-of-bike-and-falling-over"
published_at: "2025-09-09T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0485a48226_accident.jpg"
keywords: []
---

#  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ;  വിദ്യാർഥി മരിച്ചു

> **Lead Summary:** കുട്ടിക്കാനം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്ക് പരിക്കേറ്റു.

## Article Content

കുട്ടിക്കാനം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്ക് പരിക്കേറ്റു.

കുട്ടിക്കാനം മരിയൻ കോളേജിലെ ബിഎസ്സി ഫിസിക്സ് ഒന്നാം വർഷ വിദ്യാർഥി അണക്കര പ്ലാമൂട്ടിൽ വീട്ടിൽ ഡോൺ സാജൻ (19) ആണ് മരിച്ചത്.കോളേജിൽ നടക്കുന്ന എക്സ‌ിബിഷന് വേണ്ട സാമഗ്രഹികൾ വാങ്ങാൻ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.

കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിൽ ഐഎച്ച്ആർഡി കോളേ സമീപത്തെ കൊടുംവളവിലാണ് ചൊവാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈൽ സ്വദേശി അൻസൽ (18) നെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. പിതാവ് സാജൻ,മാതാവ്‌ദീപ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313850/student-dies-after-losing-control-of-bike-and-falling-over)