---
title: "പാലക്കുഴ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം ; വഴിപാട് കൗണ്ടറും ഭണ്ഡാരവും തകർത്തു"
english_title: "Another theft at Palakuzha Bhagavathy temple; offering counter and treasury vandalized"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/313677/another-theft-at-palakuzha-bhagavathy-temple-offering-counter-and-treasury-vandalized"
published_at: "2025-09-09T10:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfb8cf148a4_theft.jpg"
keywords: []
---

# പാലക്കുഴ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം ; വഴിപാട് കൗണ്ടറും ഭണ്ഡാരവും തകർത്തു

> **Lead Summary:** **കൂത്താട്ടുകുളം : ** പാലക്കുഴ ഭഗവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും ഭണ്ഡാരവും തകർത്ത് 20000 രൂപ മോഷ്ടിച്ചു. ഒന്നര വർഷം മുൻപ് ക്ഷേത്രശ്രീകോവിലിന് മുന്നിലെ ഭണ്ഡാരങ്ങൾ തകർത്ത് 15000 രൂപ മോഷ്ടിച്ചതിന്റെ അന്വേഷണം എങ്ങുമെത്താതിരിക്കുന്നതിനിടയിലാണ് വീണ്ടും മോഷണം നടക്കുന്നത്.

## Article Content

**കൂത്താട്ടുകുളം : ** പാലക്കുഴ ഭഗവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും ഭണ്ഡാരവും തകർത്ത് 20000 രൂപ മോഷ്ടിച്ചു. ഒന്നര വർഷം മുൻപ് ക്ഷേത്രശ്രീകോവിലിന് മുന്നിലെ ഭണ്ഡാരങ്ങൾ തകർത്ത് 15000 രൂപ മോഷ്ടിച്ചതിന്റെ അന്വേഷണം എങ്ങുമെത്താതിരിക്കുന്നതിനിടയിലാണ് വീണ്ടും മോഷണം നടക്കുന്നത്.

വഴിപാട് കൗണ്ടറിൽ പതിവായിരിക്കുന്നയാൾ രാവിലെ എത്തിയപ്പോഴാണ് കൗണ്ടറിന്റെ പൂട്ട് തകർന്നത് ശ്രദ്ധയിൽപ്പെട്ടത്. സർപ്പ പ്രതിഷ്ഠയുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരവും തകർക്കപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ട‌ാവ് കയ്യുറകൾ ധരിച്ചിരുന്നു.ക്ഷേത്രഭാരവാഹികൾ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/313677/another-theft-at-palakuzha-bhagavathy-temple-offering-counter-and-treasury-vandalized)